EBM News Malayalam
Leading Newsportal in Malayalam

കേരള സംസ്ഥാന ബാംബൂ കോര്‍പ്പറേഷന്‍ ബാധ്യതയുടെ പ്രതിസന്ധിയില്‍

കോഴിക്കോട്: കേരള സംസ്ഥാന ബാംബൂ കോര്‍പ്പറേഷന് 18 കോടിയോളം രൂപ ആസ്ഥിയുണ്ടെങ്കിലും നിലവില്‍ 85 കോടിയിലേറെ രൂപയുടെ ബാധ്യതയാണുള്ളത്. പ്രവര്‍ത്തനം നിര്‍ത്തിയ പ്ലാന്റുകള്‍ക്ക് വേണ്ടിയും പണം ചെലവഴിക്കേണ്ടി വരുന്നതാണ് പ്രതിസന്ധിക്ക് കാരണം. 6000 പനമ്പ് നെയ്ത്ത് തൊഴിലാളികളും 200 ഈറ്റവെട്ട് തൊഴിലാളികളുമാണ് കോര്‍പ്പറേഷന് കീഴില്‍ നിലവില്‍ ജോലി ചെയ്യുന്നത്.

കോര്‍പ്പറേഷന്‍ പ്രതിസന്ധിയിലായതോടെ ആനുകൂല്യങ്ങളും മുടങ്ങി. നെയ്ത്ത് തൊഴിലാളികളുടെ ഡിഎ 40 മാസമായി നല്‍കിയിട്ടില്ല. കോഴിക്കോട് നല്ലളത്തെ പ്ലാന്റില്‍ ശമ്പളം നല്‍കുന്നത് ഗഡുക്കളായാണ്. വായ്പ്പാ തിരിച്ചടവുകള്‍ മുടങ്ങിയതോടെ റിയാബിന്റെ കരിമ്പട്ടികയിലുമാണ് ബാംബൂ കോര്‍പ്പറേഷന്‍. പനമ്പ് നെയ്ത്ത് തൊഴിലാളികളെ ഉള്‍പ്പടെുത്തി 1971ല്‍ പ്രവര്‍ത്തനമാരംഭിച്ചതാണ് കേരള സംസ്ഥാന ബാംബൂ കോര്‍പ്പറേഷന്‍.

പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ വിപണി പിടിക്കാന്‍ തുടങ്ങിയതോടെ ബാംബൂ കോര്‍പറേഷന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തിരിച്ചടി നേരിട്ടു തുടങ്ങി. പിന്നീട്, ഓരോ വര്‍ഷവും വ്യവസായ വകുപ്പ് അനുവദിക്കുന്ന വായ്പയെ ആശ്രയിച്ചായിരുന്നു കോര്‍പറേഷന്‍ പ്രവര്‍ത്തനം.