ലോക കേരള സഭയുടെ രണ്ടാംസമ്മേളനം ഇന്ന് സമാപിക്കും
തിരുവനന്തപുരം: ലോക കേരള സഭയുടെ രണ്ടാംസമ്മേളനം ഇന്ന് സമാപിക്കുമ്പോള്‍ സഭയിലെ ചര്‍ച്ചകള്‍ക്കും പ്രതിനിധികളുടെ നിര്‍ദ്ദേശങ്ങള്‍ക്കും മുഖ്യമന്ത്രി ഇന്ന് മറുപടി നല്‍കുന്നതാണ്. പ്രതിപക്ഷത്തിന്റെ ബഹിഷ്കരണത്തിന്റേയും , ധൂര്‍ത്ത് ഉള്‍പ്പെടെയുള്ള ആക്ഷേപങ്ങളുടേയും പശ്ചാത്തലത്തില്‍ നടന്ന സമ്മേളനം ഉച്ചയോടെ പൂര്‍ത്തിയാകും.
സഭക്ക് നിയമപരിരക്ഷ നില്കുന്നതിനുള്ള കരട് നിയമത്തിന്റെ ഭേദഗതികളും അംഗങ്ങളുടെ നിര്‍ദ്ദേശങ്ങളും ഇന്ന് ചര്‍ച്ചയാവും. ഇതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന ബില്ല് നിയമസഭയുടെ പരിഗണനക്കയയ്ക്കുന്നതാണ്. ലോക പ്രവാസികളുടെ ഏറ്റവും വലിയ വേദിയാണ് ലോക കേരള സഭയെന്നാണ് രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയന് അഭിനന്ദനക്കത്തയച്ചത്. പ്രതിരോധത്തിലായ പ്രതിപക്ഷം മുഖ്യമന്ത്രി രാഹുലിന്റെ മാന്യത പിണറായി വിജയന് രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് തിരിച്ചടിച്ചു.
കത്തില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നും അത് രാഷ്ട്രീയമായി ഉപയോഗിക്കാന്‍ പാടില്ലായിരുന്നുവെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ മറുപടി പറഞ്ഞത്. അതേസമയം ലോക കേരള സഭ ആര്‍ഭാടവും ധൂര്‍ത്തുമാണെന്നും വിശപ്പടക്കാന്‍ കുട്ടികള്‍ മണ്ണു തിന്നുന്ന സംസ്ഥാനത്താണ് കോടികള്‍ ചെലവാക്കി ധൂര്‍ത്ത് നടത്തുന്നതെന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം.