EBM News Malayalam
Leading Newsportal in Malayalam

വിവാഹത്തിന് മുമ്പ് ലൈംഗികബന്ധത്തിലേര്‍പ്പെട്ട സ്ത്രീയ്ക്കും പുരുഷനും ഇന്തോനേഷ്യയില്‍ 140 തവണ ചൂരലടി|Indonesian Couple Caned 140 Times Each for Pre-Marital Sex and Alcohol Consumption | ലോക വാർത്ത


Last Updated:

ആളുകൾ നോക്കി നിൽക്കേ പൊതുസ്ഥലത്തു വെച്ചാണ് സ്ത്രീക്കും പുരുഷനും ചൂരൽ ഉപയോഗിച്ച് അടി
നൽകിയത്

News18
News18

വിവാഹേതര ലൈംഗികബന്ധത്തിൽ ഏർപ്പെടുകയും മദ്യപിക്കുകയും ചെയ്ത സ്ത്രീക്കും പുരുഷനും ശരീഅത്ത് നിയമപ്രകാരം ഇന്തോനേഷ്യയിൽ ചൂരൽ ഉപയോഗിച്ച് 140 തവണ അടി ശിക്ഷയായി നൽകി. ലോകത്തിലെ ഏറ്റവും വലിയ മുസ്ലീം ഭൂരിപക്ഷ രാഷ്ട്രമായ ഇന്തോനേഷ്യയിൽ ശരീഅത്ത് നിയമം നടപ്പിലാക്കുന്ന ഒരേയൊരു പ്രവിശ്യയായ ആഷെയിലാണ് സംഭവം. ഇവിടെ അവിവാഹിതരായ സ്ത്രീയും പുരുഷനും തമ്മിലുള്ള ലൈംഗികബന്ധം കർശനമായി നിരോധിച്ചിട്ടുണ്ട്.

ഡസൻ കണക്കിന് ആളുകൾ നോക്കി നിൽക്കേ പൊതുസ്ഥലത്തു വെച്ചാണ് സ്ത്രീക്കും പുരുഷനും ചൂരൽ ഉപയോഗിച്ച് അടി നൽകിയതെന്ന് വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. അടി കൊണ്ട സ്ത്രീ ബോധരഹിതയായതായും അവരെ ആംബുലൻസിൽ സംഭവസ്ഥലത്തുനിന്ന് കൊണ്ടുപോയതായും റിപ്പോർട്ടിൽ പറയുന്നു. ഇരുവർക്കും 140 അടിയാണ് ആകെ ലഭിച്ചത്. ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതിന് 100 അടിയും മദ്യപിച്ചതിന് 40 അടിയുമാണ് നൽകിയതെന്ന് ബന്ദ ആഷെയിലെ ശരീഅത്ത് പോലീസ് മേധാവി മുഹമ്മദ് റിസാൽ പറഞ്ഞതായി എഎഫ്പി പറഞ്ഞു.

ശരീഅത്തിന് കീഴിലെ ഏറ്റവും വലിയ ശിക്ഷകളിലൊന്ന്

2001ൽ ആഷെയ്ക്ക് പ്രത്യേക സ്വയംഭരണാവകാശം നൽകിയിരുന്നു. ഇവിടെ ശരീഅത്ത് നടപ്പിലാക്കിയതിന് ശേഷം നൽകിയ ഏറ്റവും വലിയ ശിക്ഷകളിലൊന്നാണിതെന്ന് കരുതുന്നു. ശരീഅത്ത് നിയമം ലംഘിച്ചതിന് ശിക്ഷ ലഭിച്ച ആറ് പേരിൽ ദമ്പതികളും ഉൾപ്പെടുന്നു. ഒരു ശരീഅത്ത് പോലീസ് ഉദ്യോഗസ്ഥനും അദ്ദേഹത്തിന്റെ പങ്കാളിയും ഇതിൽ ഉൾപ്പെടുന്നു. ഇരുവർക്കും 23 അടി വീതം ലഭിച്ചു.

ചൂതാട്ടം, മദ്യപാനം, സ്വവർഗ ലൈംഗികത, വിവാഹേതര ലൈംഗിക ബന്ധം എന്നിവയുൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾക്കാണ് ആഷെയിൽ ചൂരൽ അടി ശിക്ഷയായി നൽകുന്നത്. 2025ൽ ലൈംഗിക ബന്ധത്തിലേർപ്പെട്ട രണ്ട് പുരുഷന്മാർ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ശരീഅത്ത് കോടതി 76 തവണ വീതം ചാട്ടവാറടി നൽകാൻ വിധിച്ചിരുന്നു. ആച്ചെയിൽ ഇസ്ലാമിക നിയമം നടപ്പിലാക്കിയതിന് മനുഷ്യാവകാശ സംഘടനകളിൽനിന്ന് അന്താരാഷ്ട്രതലത്തിൽ നേരത്തെ വിമർശനം ഉയർന്നിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/World/

വിവാഹത്തിന് മുമ്പ് ലൈംഗികബന്ധത്തിലേര്‍പ്പെട്ട സ്ത്രീയ്ക്കും പുരുഷനും ഇന്തോനേഷ്യയില്‍ 140 തവണ ചൂരലടി

വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y