EBM News Malayalam
Leading Newsportal in Malayalam

അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്ക് ഉപരോധമേര്‍പ്പെടുത്താനൊരുങ്ങി ട്രംപ്


വാഷിംഗ്ടണ്‍: അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്ക് ഉപരോധമേര്‍പ്പെടുത്താനൊരുങ്ങി ട്രംപ്. ഇന്ന് തന്നെ ഉപരോധം പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചേക്കും. അമേരിക്കയെയും ഇസ്രയേല്‍ പോലുള്ള സഖ്യകക്ഷികളെയും ഐസിസി ലക്ഷ്യമിടുന്നെന്ന് ആരോപിച്ചാണ് നടപടി. അതിനിടെ ഗാസയില്‍നിന്ന് പലസ്തീന്‍കാരെ ഒഴിപ്പിക്കാന്‍ ഇസ്രയേല്‍ ഒരുക്കം തുടങ്ങി. വ്യോമ, കടല്‍ മാര്‍ഗങ്ങളിലൂടെ പാലസ്തീനികളെ ഒഴിപ്പിക്കാനുള്ള തയ്യാറെടുപ്പാണ് ഇസ്രയേല്‍ നടത്തുന്നത്. പോരാട്ടത്തിനൊടുവില്‍ ഇസ്രയേല്‍, ഗാസ അമേരിക്കയ്ക്ക് കൈമാറുമെന്ന് ട്രംപ് തന്റെ സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലില്‍ പറഞ്ഞിരുന്നു. ഗാസയുടെ പുനര്‍നിര്‍മാണത്തിന് യു.എസ്. സൈന്യത്തെ അയക്കേണ്ടിവരില്ലെന്നും ട്രംപ് വ്യക്തമാക്കി.

 

 

 

 

 

 



വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y