ഒരു മാസത്തിനിടെ കേരളത്തിൽ നിന്നും പിടിയിലായത് 7 ബംഗ്ലാദേശ് യുവതികൾ: കേരളത്തിലേക്ക് വരുന്നത് വ്യാജ ആധാർ കാർഡുമായി
കൊച്ചി: പെരുമ്പാവൂരിൽ രണ്ട് ബംഗ്ലാദേശി യുവതികൾ കൂടി പിടിയിലായി. ബംഗ്ലാദേശ് ബരിസാൽ ചുങ്കല സ്വദേശിനിയായ റുബിന (20), ശക്തിപൂർ സ്വദേശിനി കുൽസും അക്തർ (23) എന്നിവരാണ് അറസ്റ്റിലായത്. ‘ഓപ്പറേഷൻ ക്ലീൻ’ പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് യുവതികൾ കോടനാട് പൊലീസിന്റെ വലയിലായത്. വ്യാജ ആധാർ കാർഡുകളുമായിട്ടായിരുന്നു യുവതികൾ കേരളത്തിൽ കഴിഞ്ഞിരുന്നത്. ഈ വ്യാജ ആധാർ കാർഡുകളും പിടിച്ചെടുത്തിട്ടുണ്ട്.
റുബിനയും കുൽസും അക്തറും 2024 ഫെബ്രുവരി മുതൽ കേരളത്തിലുണ്ട്. അതിർത്തി കടന്ന് പശ്ചിമ ബംഗാളിലെത്തി അവിടെ നിന്ന് ഏജന്റ് വഴിയാണ് ആധാർ കാർഡ് തരപ്പെടുത്തിയത്. യുവതികൾക്ക് ഇവിടെ സഹായം ചെയ്തവരെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേനയുടെ നേതൃത്വത്തിൽ നടക്കുന്ന ഓപ്പറേഷൻ ക്ലീൻ പദ്ധതി പ്രകാരം ഈ മാസം പിടികൂടിയ ബംഗ്ലാദേശികളുടെ എണ്ണം ഏഴായി.
തസ്ലീമ ബീഗം എന്ന യുവതിയെയാണ് പെരുമ്പാവൂർ ബംഗാൾ കോളനിയിൽ നിന്നും ആദ്യം പിടികൂടിയത്. തുടർന്ന് അങ്കമാലിയിൽ നിന്ന് ഹൊസൈൻ ബെലോർ, എടത്തലയിൽ നിന്ന് മുഹമ്മദ് ലിട്ടൻ അലി, മുഹമ്മദ് ബപ്പി ഷോ, പെരുമ്പാവൂരിൽ നിന്ന് മുഹമ്മദ് അമീൻ ഉദ്ദീൻ എന്നിവരെയും പിടികൂടിയത്. ഇവരിൽ നിന്ന് ആധാർ കാർഡ് ഉൾപ്പടെ നിരവധി രേഖകളും പിടിച്ചെടുത്തു. അനധികൃതമായി ബംഗ്ലാദേശികൾ താമസിക്കുന്നതായി വിവരം ലഭിച്ചാൽ 9995214561 എന്ന നമ്പറിൽ അറിയിക്കണമെന്ന് പൊലീസ് വ്യക്തമാക്കി.
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y