EBM News Malayalam
Leading Newsportal in Malayalam

യുഎസിലെ ഹമാസ് അനുകൂലികളുടെ വിദ്യാര്‍ത്ഥി വിസ റദ്ദാക്കാന്‍ ട്രംപിന്റെ നീക്കം


വാഷിംഗ്ടണ്‍ : അമേരിക്കയിലെ കാമ്പസുകളിലെ ഹമാസ് അനുകൂലികള്‍ എന്ന് കരുതപ്പെടുന്ന വ്യക്തികളുടെ വിദ്യാര്‍ത്ഥി വിസ റദ്ദാക്കാനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവുമായി പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. പാലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളില്‍ പങ്കെടുത്ത അമേരിക്കന്‍ പൗരന്മാരല്ലാത്ത കോളേജ് വിദ്യാര്‍ത്ഥികളെയും മറ്റ് താമസക്കാരായ വിദേശികളെയും നാടുകടത്തുമെന്നാണ് ട്രംപിന്റെ പുതിയ ഉത്തരവില്‍ പറയുന്നത്.

അമേരിക്കന്‍ ജൂതന്മാര്‍ക്കെതിരായ തീവ്രവാദ ഭീഷണികള്‍, തീവെപ്പ്, നശീകരണ പ്രവര്‍ത്തനങ്ങള്‍, അക്രമം എന്നിവക്കെതിരായി കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. ജൂതന്മാര്‍ക്കെതിരായി ആക്രമണങ്ങള്‍ നടത്തുന്നവരെ ആക്രമണാത്മകമായി വിചാരണ ചെയ്യാന്‍ ട്രംപ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിനോട് ഉത്തരവിടും എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.

 



വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y