EBM News Malayalam
Leading Newsportal in Malayalam

പാകിസ്ഥാനില്‍ ഇസ്ലാം മതപണ്ഡിതനെ വെടിവെച്ച് കൊന്നു



ഇസ്ലാമബാദ്: പാകിസ്ഥാനിലെ കറാച്ചിയില്‍ ഇസ്ലാം മതപണ്ഡിതന്‍ വെടിയേറ്റ് മരിച്ചു. 46 കാരനായ ഷെയ്ഖ് സിയ ഉര്‍ റഹ്മാന്‍ എന്ന മതപുരോഹിതനാണ് കൊല്ലപ്പെട്ടതെന്ന് പോലീസിനെ ഉദ്ധരിച്ച് പാക് മാധ്യമമായ എആര്‍വൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

Read Also: ‘അഴിമതി നിറഞ്ഞ കോൺഗ്രസ് ഭരണം തുറന്നുകാട്ടി’; ഷാരൂഖ് ഖാന് നന്ദി പറഞ്ഞ് ബി.ജെ.പി

കറാച്ചിയിലെ ഗുലിസ്ഥാന്‍-ഇ-ജൗഹര്‍ പരിസരത്താണ് ഷെയ്ഖ് സിയ ഉര്‍ റഹ്മാനെ ആക്രമികള്‍ വെടിവെച്ച് കൊന്നത്. കൊല്ലപ്പെട്ടയാള്‍ കറാച്ചിയിലെ ഗുല്‍ഷന്‍ ബ്ലോക്ക് 5 ലെ ജാമിയ അബൂബക്കര്‍ മദ്രസ്സയുടെ അഡ്മിനിസ്ട്രേറ്റര്‍ കൂടിയാണ്.

കൊലപാതകം ആസൂത്രിതമാണെന്നും കുടുതല്‍ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്നും 11 ഷെല്ലുകളും 9 എംഎം പിസ്റ്റളും മറ്റ് ആയുധങ്ങളും കണ്ടെത്തിയതായി പോലീസ് പറഞ്ഞു. ഈ മാസമാദ്യം കറാച്ചിയിലെ ബിലാല്‍ പരിസരത്ത് വെച്ച് ബൈക്കിലെത്തിയ നാല് പേര്‍ മതപണ്ഡിതന്‍ സലീം ഖത്രിയെ വെടിവെച്ച് കൊന്നിരുന്നു. കൊലപാതകത്തെ കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.