EBM News Malayalam
Leading Newsportal in Malayalam

ബഹിരാകാശത്തെത്തിച്ച എന്‍വിഎസ് 02 ഉപഗ്രഹത്തിന് സാങ്കേതിക തകരാര്‍


തിരുവനന്തപുരം: നൂറാം വിക്ഷേപണത്തിലൂടെ ഐഎസ്ആര്‍ഒ ബഹിരാകാശത്തേക്ക് അയച്ച എന്‍വിഎസ് 02 ഉപഗ്രഹത്തിന് സാങ്കേതിക തകരാര്‍ കണ്ടെത്തി. വിക്ഷേപണത്തിന് ശേഷം ഉപഗ്രഹത്തിന്റെ ഭ്രമണപഥം ഉയര്‍ത്താന്‍ സാധിക്കാതെ വന്നതോടെയാണ് തകരാര്‍ വ്യക്തമായത്. ഇതോടെ ഉപഗ്രഹത്തെ രക്ഷിച്ചെടുക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഐഎസ്ആര്‍ഒ.

ഉപഗ്രഹം ഇപ്പോള്‍ 170 കിലോമീറ്റര്‍ അടുത്ത ദൂരവും 37000 കിലോമീറ്റര്‍ അകന്ന ദൂരവുമായ ഭ്രമണപഥത്തിലാണ്. ഇവിടെ ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെ ഉപഗ്രഹം നിലനില്‍ക്കാം. ഉദ്ദേശിച്ച ഭ്രമണപഥത്തിലേക്ക് ഇനി ഉപഗ്രഹത്തെ എത്തിക്കാന്‍ കഴിയില്ല.

ജിഎസ്എല്‍വിയുടെ പതിനേഴാം ദൗത്യമായിരുന്നു ഇത്. ഐഎസ്ആര്‍ഒയുടെ രണ്ടാം തലമുറ നാവിഗേഷന്‍ ഉപഗ്രഹമായ എന്‍വിഎസ് 02, അമേരിക്കയുടെ ജിപിഎസിനുള്ള ഇന്ത്യന്‍ ബദലായ നാവികിന് വേണ്ടിയുള്ള ഉപഗ്രഹമാണ്. നാവിക് ശ്രേണിയിലെ പുതു തലമുറ ഉപഗ്രഹങ്ങളാണ് എന്‍വിഎസ് ശ്രേണിയിലേത്. ഐആര്‍എന്‍എസ്എസ് ഉപഗ്രഹങ്ങളുടെ പിന്‍ഗാമികളാണ് ഈ ഉപഗ്രഹങ്ങള്‍.

 

 



വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y