ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവർ നിരവധിയാണ്. പലപ്പോഴും ബഡ്ജറ്റ് റേഞ്ചിലുള്ള ക്യാമറകൾ ലഭ്യമാകാത്തതിനാൽ സ്മാർട്ട്ഫോണുകളെയാണ് ചിത്രങ്ങൾ പകർത്താൻ ആശ്രയിക്കാറുള്ളത്. അത്തരത്തിൽ കിടിലൻ ക്യാമറകൾ ഉള്ള ഒരു സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തിരിക്കുകയാണ് റിയൽമി. ബഡ്ജറ്റിൽ ഒതുങ്ങുന്ന റിയൽമി നാർസോ 70 പ്രോ 5ജി എന്ന ഹാൻഡ്സെറ്റാണ് പുതുതായി വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇരുപതിനായിരം രൂപയിൽ താഴെ മാത്രം വില വരുന്ന ഈ ഹാൻഡ്സെറ്റിനെ കുറിച്ച് കൂടുതൽ പരിചയപ്പെടാം.
ഫുൾ എച്ച്ഡി+ റെസല്യൂഷൻ സ്ക്രീനിലാണ് റിയൽമി നാർസോ പുതിയ ഫോൺ വന്നിരിക്കുന്നത്. ഇതിന് 6.67 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത്. ഫോണിന്റെ സ്ക്രീനിന് 120 ഹെർട്സ് റീഫ്രഷ് റേറ്റാണുള്ളത്. 67W SuperVOOC ചാർജിങ്ങിനെ റിയൽമി ഫോൺ പിന്തുണയ്ക്കുന്നു. ഇതിന് 5,000 എംഎഎച്ച് ബാറ്ററിയാണുള്ളത്. 19 മിനിറ്റിനുള്ളിൽ 50 ശതമാനം വരെ ചാർജാകും. മീഡിയാടെക് ഡൈമൻസിറ്റി 7050 5G ആണ് ചിപ്സെറ്റ്. ഇത് മാലി G68 ജിപിയുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
സോണി IMX890 സെൻസറുള്ള 50 എംപി മെയിൻ ഷൂട്ടർ ഫോണിന് പിൻവശത്ത് നൽകിയിട്ടുള്ളത്. 8 എംപി അൾട്രാവൈഡ് ക്യാമറയും 2 എംപി മാക്രോ ക്യാമറയുമുണ്ട്. OIS പിന്തുണയുള്ള ക്യാമറയാണ്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. 2 സ്റ്റോറേജ് വേരിയന്റുകളിൽ റിയൽമി നാർസോ 70 പ്രോ 5ജി വാങ്ങാവുന്നതാണ്. 8GB റാമും 128 ജിബി സ്റ്റോറേജുമുള്ള ഫോണിന് 19,999 രൂപയും. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുളള ഫോണിന് 21,999 രൂപയുമാണ് വില.
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y