EBM News Malayalam
Leading Newsportal in Malayalam

അടിപതറി ടിക്ടോക്ക്! സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്താനൊരുങ്ങി ഈ രാജ്യം


പ്രമുഖ വീഡിയോ ഷെയറിംഗ് ആപ്ലിക്കേഷനായ ടിക്ടോക്കിന് സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്താനൊരുങ്ങി യുഎസ്. ഇന്ത്യയെ മാതൃകയാക്കിയാണ് യുഎസിന്റെ നീക്കം. നിലവിൽ, ടിക്ടോക്ക് നിരോധിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിയമം യുഎസ് ഭരണകൂടം മുന്നോട്ടുവച്ചിട്ടുണ്ട്. ഈ നിയമം പ്രാബല്യത്തിലായാൽ ടിക്ടോക്ക് യുഎസിൽ നിരോധിക്കപ്പെടുകയോ, അല്ലെങ്കിൽ ടിക്ടോക്ക് തങ്ങളുടെ ഓഹരികൾ വിറ്റൊഴിയാൻ നിർബന്ധിതരാവുകയോ ചെയ്തേക്കും. രാജ്യസുരക്ഷയെ കണക്കിലെടുത്താണ് പുതിയ തീരുമാനം.

കഴിഞ്ഞ വർഷം ആപ്പ് നിരോധിക്കാനുള്ള ബില്‍ സെനറ്റ് കോൺഗ്രസ് തള്ളിയിരുന്നു. ബില്‍ പാസായതിനുശേഷം ടിക്ടോക്കിന്റെ ഉടമസ്ഥാവകാശം ചൈനീസ് കമ്പനിയിൽ നിന്ന് വേർപെടുത്തിയില്ലെങ്കിൽ, ടിക്ടോക്ക് വിതരണം ചെയ്യുന്ന ആപ്പ് സ്റ്റോറുകൾക്കും വെബ് ഹോസ്റ്റിംഗ് സേവനങ്ങൾ തന്നെ എതിരെ നടപടിയുണ്ടാകും. ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ഒരാൾക്ക് 5,000 ഡോളർ നിരക്കിൽ പിഴ ഈടാക്കുമെന്നാണ് സൂചന. 2022 ലാണ് ടിക്ടോക്ക് ഉൾപ്പെടെ 58 ചൈനീസ് ആപ്പുകൾ ഇന്ത്യൻ ഭരണകൂടം നിരോധിച്ചത്. തുടരെത്തുടരെ വിവിധ രാജ്യങ്ങൾ ടിക്ക്ടോക്കിന് നിരോധനം ഏർപ്പെടുത്തി വരികയാണ്.



വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y