EBM News Malayalam
Leading Newsportal in Malayalam

അജ്ഞാത നമ്പറിന്റെ ഉടമയെ തേടാൻ ഇനി ട്രൂ കോളർ വേണ്ട! പുതിയ സംവിധാനം ഉടൻ നടപ്പാക്കാനൊരുങ്ങി കേന്ദ്രസർക്കാർ


ന്യൂഡൽഹി: മൊബൈൽ ഫോണുകളിൽ എത്തുന്ന അജ്ഞാത നമ്പറിന്റെ ഉടമയെ തിരിച്ചറിയാൻ പുതിയ സംവിധാനവുമായി കേന്ദ്രസർക്കാർ. നമ്പർ സേവ് ചെയ്തിട്ടില്ലെങ്കിലും വിളിക്കുന്ന ആളുടെ പേര് കാണുന്ന പുതിയ സംവിധാനമാണ് വികസിപ്പിച്ചിരിക്കുന്നത്. കോളിംഗ് നെയിം പ്രസന്റേഷൻ എന്നാണ് പദ്ധതിക്ക് പേര് നൽകിയിരിക്കുന്നത്. ഇവ ഉടൻ നടപ്പാക്കണം എന്ന് ടെലികോം വകുപ്പിനോട് ടെലികോം റെഗുലേറ്ററി അതോറിറ്റി ശുപാർശ ചെയ്തിട്ടുണ്ട്. തട്ടിപ്പ് കോളുകൾ തടയുന്നതിന്റെ ഭാഗമായാണ് കേന്ദ്രസർക്കാറിന്റെ പുതിയ നീക്കം.

ഉപഭോക്താവ് ആവശ്യപ്പെട്ടാൽ മാത്രേ എൻസിപിഐ സൗകര്യം ആക്ടിവേറ്റ് ചെയ്യാൻ സാധിക്കുകയുള്ളൂ. ഒരാൾക്ക് പേര് മറച്ചു വയ്ക്കണമെങ്കിൽ അതിനും സാധിക്കും. സിം എടുക്കാൻ ഉപയോഗിച്ച കെവൈസി തിരിച്ചറിയൽ രേഖയിലെ പേരായിരിക്കും സ്ക്രീനിൽ ദൃശ്യമാകുക. രേഖയിലെ പേര് മാറ്റിയവർക്ക് തിരിച്ചറിയൽ രേഖ നൽകി തിരുത്താനും സാധിക്കും. രാജ്യത്തെ മുഴുവൻ ടെലികോം സർക്കിളുകളിലും പരീക്ഷാടിസ്ഥാനത്തിൽ ഈ ഉടൻ അവതരിപ്പിക്കുന്നത്. നിലവിലെ ട്രൂകോളർ സംവിധാനത്തിന് ബദലായാണ് ഇവ പ്രവർത്തിക്കുക.