ബഡ്ജറ്റ് റേഞ്ചിൽ നിരവധി ഫീച്ചറുകൾ ഉള്ള സ്മാർട്ട്ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവരാണ് മിക്ക ആളുകളും. അത്തരത്തിൽ പോക്കറ്റ് കാലിയാകാതെ വാങ്ങാൻ കഴിയുന്ന കിടിലനൊരു ഹാൻഡ്സെറ്റ് വിപണിയിലെത്തിച്ചിരിക്കുകയാണ് മോട്ടോറോള. മോട്ടോ ജി04 എന്ന സ്മാർട്ട്ഫോണാണ് ഇപ്പോൾ വിപണിയിലെ താരം. എൻട്രി ലെവൽ സ്മാർട്ട്ഫോണായ ഇവയുടെ പ്രധാന ഫീച്ചറുകളും വില വിവരങ്ങളും എന്തൊക്കെയെന്ന് പരിചയപ്പെടാം.
6.56 വലിപ്പമുള്ള ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഐപിഎസ് എൽസിഡി ഡിസ്പ്ലേയാണ് ഉള്ളത്. 1600×720 ആണ് പിക്സൽ റെസല്യൂഷൻ. Mali G57 GPUമായി ഘടിപ്പിച്ചിട്ടുള്ള യൂണിസോക് T606 പ്രോസസറാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ആൻഡ്രോയിഡ് 14-നാണ് ഓപ്പറേറ്റിങ് സിസ്റ്റം. എൽഇഡി ഫ്ലാഷ് ഫീച്ചർ ഉള്ള റിയർ ക്യാമറയാണ് ഫോണിലുള്ളത്. 16 മെഗാപിക്സലാണ് മെയിൻ ക്യാമറ. സെൽഫി, വീഡിയോ കോൾ എന്നിവയ്ക്കായി മുന്നിൽ 5 മെഗാപിക്സൽ ക്യാമറയാണ് നൽകിയിട്ടുള്ളത്. 4 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജ് ഉള്ള വേരിയന്റിന് 6,999 രൂപയും, 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉള്ള വേരിയന്റിന് 7,999 രൂപയുമാണ് വില.