ഉപഭോക്താക്കളുടെ ഇഷ്ട ബ്രാൻഡായ മോട്ടോറോള ബഡ്ജറ്റ് ഫ്രണ്ട്‌ലി 5ജി ഹാൻഡ്സെറ്റുമായി വിപണിയിൽ എത്തുന്നു. ഇത്തവണ മോട്ടോ ജി84 5ജി സ്മാർട്ട്ഫോണാണ് കമ്പനി വിപണിയിൽ പുറത്തിറക്കുന്നത്. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, സെപ്റ്റംബർ ഒന്നിന് ഈ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ എത്തിയേക്കുമെന്നാണ് സൂചന. മോട്ടോ ജി84-നെ കുറിച്ച് ലഭ്യമായ വിവരങ്ങൾ എന്തൊക്കെയെന്ന് അറിയാം.
6.55 ഇഞ്ച് കർവ്ഡ് ഡിസ്പ്ലേ പ്രതീക്ഷിക്കാവുന്നതാണ്. ക്വാൽകം സ്നാപ്ഡ്രാഗൺ 695 ചിപ്സെറ്റാണ് കരുത്ത് പകരുന്നത്. ഫോട്ടോഗ്രാഫിക്കായി പിന്നിൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം ഒരുക്കിയിട്ടുണ്ട്. 50 മെഗാപിക്സൽ പ്രൈമറി സെൻസറും, 8 മെഗാപിക്സൽ അൾട്രാവൈഡ് ലെൻസുമാണ് നൽകുക. 8 മെഗാപിക്സലാണ് സെൽഫി ക്യാമറ. 33W ചാർജിംഗ് പിന്തുണയുള്ള 5000 എംഎഎച്ച് ബാറ്ററി ലൈഫ് ലഭിക്കുന്നതാണ്. പ്രധാനമായും മിഡ്നൈറ്റ് ബ്ലൂ, ബ്ലൂ, വിവ മജന്ത എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിലാണ് മോട്ടോ ജി84 5ജി വാങ്ങാൻ സാധിക്കുക. കൃത്യമായ വില ലഭ്യമല്ലെങ്കിലും, 20,000 രൂപയ്ക്കടുത്ത് വില പ്രതീക്ഷിക്കാവുന്നതാണ്.