ഇന്ത്യൻ വിപണിയിൽ ബജറ്റ് റേഞ്ചിലുള്ള സ്മാർട്ട്ഫോണുകൾ പുറത്തിറക്കുന്ന ബ്രാൻഡാണ് റിയൽമി. വ്യത്യസ്ഥമായ സവിശേഷതകൾ ഉളള നിരവധി ഹാൻഡ്സെറ്റുകൾ റിയൽമി ഇതിനോടകം തന്നെ അവതരിപ്പിച്ചിട്ടുണ്ട്. ഇത്തവണ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ സാധിക്കുന്ന 5ജി ഹാൻഡ്സെറ്റുമായാണ് റിയൽമി എത്തുന്നത്. റിപ്പോർട്ടുകൾ പ്രകാരം, റിയൽമി 11 5ജി ഈ മാസം 23-ന് വിപണിയിൽ എത്തിയേക്കും. സ്മാർട്ട്ഫോണിന്റെ ലോഞ്ച് ഇവന്റ് റിയൽമിയുടെ വെബ്സൈറ്റിലും യൂട്യൂബ് ചാനലിലും തൽസമയം സ്ട്രീം ചെയ്യുന്നതാണ്. ഉച്ചയ്ക്ക് 12 മണിക്കാണ് ലോഞ്ച് ഇവന്റ്.
6.72 ഇഞ്ച് എഫ്എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിരിക്കുന്നത്. 120 ഹെർട്സ് റിഫ്രഷ് റേറ്റ് ലഭ്യമാണ്. 240 ഹെർട്സ് ടച്ച് സാംപ്ലിംഗ് റേറ്റ് ഉണ്ടായിരിക്കുന്നതാണ്. മീഡിയടെക് ഡെമൻസിറ്റി 6100+ ചിപ്സെറ്റാണ് ഫോണിന് കരുത്ത് പകരുന്നത്. 108 മെഗാപിക്സൽ ക്യാമറയും, 2 മെഗാപിക്സൽ പോർട്രെയറ്റ് ക്യാമറയുമാണ് പിന്നിൽ നൽകിയിരിക്കുന്നത്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. 67W സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ഉള്ള 5,000 എംഎഎച്ച് ബാറ്ററി ഉണ്ടായിരിക്കും. 20,000 രൂപയിൽ താഴെ മാത്രമായിരിക്കും റിയൽമി 11 5ജി സ്മാർട്ട്ഫോണിന്റെ ഇന്ത്യൻ വിപണി വില.