EBM News Malayalam
Leading Newsportal in Malayalam

ബഡ്ജറ്റ് റേഞ്ചിൽ ടെക്നോ പോവ 5 സീരീസ് സ്മാർട്ട്ഫോണുകൾ എത്തുന്നു, വില വിവരങ്ങൾ പുറത്തുവിട്ടു


ബഡ്ജറ്റ് റേഞ്ചിൽ സ്മാർട്ട്ഫോൺ തിരയുന്നവർക്ക് മികച്ച ഓപ്ഷനുമായി എത്തിയിരിക്കുകയാണ് ടെക്നോ പോവ. ഇത്തവണ ടെക്നോ പോവ 5 സീരീസിലെ ഹാൻഡ്സെറ്റുകളായ ടെക്നോ പോവ 5, ടെക്നോ പോവ 5 പ്രോ എന്നിവയാണ് കമ്പനി പുറത്തിറക്കുന്നത്. നിലവിൽ, ഈ രണ്ട് സ്മാർട്ട്ഫോണുകളുടെ ഔദ്യോഗിക ലോഞ്ച് തീയതിയും, വില വിവരങ്ങളും കമ്പനി പുറത്തുവിട്ടിട്ടുണ്ട്. ഇവയെക്കുറിച്ച് കൂടുതൽ പരിചയപ്പെടാം

ടെക്നോ പോവ 5 സീരീസുകളുടെ വിൽപ്പന ഓഗസ്റ്റ് 22-നാണ് ആരംഭിക്കുന്നത്. ഉപഭോക്താക്കൾക്ക് ആമസോൺ മുഖാന്തരം വാങ്ങാൻ കഴിയുന്നതാണ്. ടെക്നോ പോവ 5-ന്റെ ഇന്ത്യൻ വിപണി വില 11,999 രൂപയും, ടെക്നോ പോവ 5 പ്രോയുടെ ഇന്ത്യൻ വിപണി വില 14,999 രൂപയുമാണ്. പഴയ സ്മാർട്ട്ഫോൺ എക്സ്ചേഞ്ച് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് പരമാവധി 1,000 രൂപയുടെ കിഴിവ് ലഭിക്കും. കൂടാതെ, ആറ് മാസം വരെയുള്ള നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭ്യമാണ്.

രണ്ട് ഹാൻഡ്സെറ്റുകൾക്കും 6.78 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയും, 120 ഹെർട്സ് റിഫ്രഷ് റേറ്റും ലഭ്യമാണ്. ടെക്നോ പോവ 5 സ്മാർട്ട്ഫോണിന് മീഡിയടെക് ഹീലിയോ ജി99 ചിപ്സെറ്റും, ടെക്നോ പോവ 5 പ്രോയ്ക്ക് ഒക്ടകോർ മീഡിയടെക് ഡെമൻസിറ്റി 6080 ചിപ്സെറ്റുമാണ് കരുത്ത് പകരുന്നത്. ആൻഡ്രോയിഡ് 13 ഓപ്പറേറ്റിംഗ് സിസ്റ്റം അടിസ്ഥാനപ്പെടുത്തിയാണ് പ്രവർത്തനം.