EBM News Malayalam
Leading Newsportal in Malayalam

കോഹ്‌ലിയുടെ ഇൻസ്റ്റാഗ്രാം അപ്രത്യക്ഷമായി; മണിക്കൂറുകൾക്കൊടുവിൽ ‘കിംഗ് ഈസ് ബാക്ക്’ Virat Kohlis Instagram Account Disappearing For Hours |


Last Updated:

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയില്‍ തകർപ്പൻ സെഞ്ച്വറി നേടി ഐസിസി റാങ്കിംഗിൽ ഒന്നാമതെത്തിയ മികച്ച ഫോമിലാണിപ്പോള്‍ താരം

News18
News18

മുംബൈ: ഡിജിറ്റൽ ലോകത്തെ മുൾമുനയിൽ നിർത്തി ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം വിരാട് കോഹ്‌ലിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വെള്ളിയാഴ്ച പുലർച്ചെ പെട്ടെന്ന് അപ്രത്യക്ഷമായി. 274 ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള പ്രൊഫൈൽ മുന്നറിയിപ്പില്ലാതെ നിർജ്ജീവമായതോടെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകർ പരിഭ്രാന്തിയിലായി.

വെള്ളിയാഴ്ച പുലർച്ചെയാണ് അക്കൗണ്ട് കാണാതായ വിവരം ആദ്യം ശ്രദ്ധയിൽപ്പെട്ടത്. എക്‌സിൽ (ട്വിറ്റർ) അദ്ദേഹം സജീവമായിരുന്നെങ്കിലും ഇൻസ്റ്റാഗ്രാമിലെ മൗനം ആരാധകരെ ആശങ്കപ്പെടുത്തി.

അനുഷ്കയുടെ പ്രൊഫൈലിൽ ആരാധക പ്രവാഹം കോഹ്‌ലിയുടെ അക്കൗണ്ട് കാണാതായതോടെ ആരാധകർ ഭാര്യയും നടിയുമായ അനുഷ്ക ശർമ്മയുടെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിലേക്ക് തിരിഞ്ഞു. അനുഷ്കയുടെ പോസ്റ്റുകൾക്ക് താഴെ ചോദ്യങ്ങളും രസകരമായ കമന്റുകളുമായി ആരാധകർ നിറഞ്ഞു. “ചീക്കുവിന് എന്തുപറ്റി?, ഭയ്യയുടെ അക്കൗണ്ട് എവിടെപ്പോയി? അക്കൗണ്ട് ഹാക്ക് ചെയ്തോ?” പെൻഗ്വിൻ ഇന്റർനെറ്റിൽ നിന്ന് നടന്നു നീങ്ങുന്നതുപോലെ കോലിയും ഡിജിറ്റൽ ലോകത്തോട് വിട പറഞ്ഞതാണോ?…. എന്നിങ്ങനെയുള്ള കമന്റുകളാണ് നിറഞ്ഞത്. എന്നാൽ ദമ്പതികൾ ഇതിനോടൊന്നും ഉടൻ പ്രതികരിച്ചില്ല.

എന്നാൽ അക്കൗണ്ട് അപ്രത്യഷമായി മണിക്കൂറുകള്‍ക്ക് ശേഷം കോലി ഇന്‍സ്റ്റഗ്രാമില്‍ തിരിച്ചെത്തിയതോടെ ആരാധകരുടെ ആശങ്ക ബൗണ്ടറി കടന്നു. മെറ്റയോ കോഹ്‌ലിയുടെ ടീമോ ഇതിൽ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ലെങ്കിലും, ഇതൊരു സാങ്കേതിക തകരാറാകാമെന്നാണ് വിലയിരുത്തൽ. ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ പേർ പിന്തുടരുന്ന ഏഷ്യൻ വ്യക്തി എന്ന നിലയിൽ, കോഹ്‌ലിയുടെ ഏതാനും മണിക്കൂർ നേരത്തെ അസാന്നിധ്യം പോലും ഇന്റർനെറ്റ് ലോകത്ത് എത്രത്തോളം വലിയ ചലനമുണ്ടാക്കുമെന്ന് ഈ സംഭവം തെളിയിച്ചു.

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയില്‍ തകർപ്പൻ സെഞ്ച്വറി നേടി ഐസിസി റാങ്കിംഗിൽ ഒന്നാമതെത്തിയ മികച്ച ഫോമിലാണിപ്പോള്‍ താരം. ഏകദിന പരമ്പരക്ക് ശേഷം അനുഷ്കക്കൊപ്പം ലണ്ടനിലാണ് കോഹ്‌ലി ഇപ്പോഴുള്ളത്.

വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y