കാര്യവട്ടത്ത് ക്രിക്കറ്റ് കാണാനെത്തിയാല് വാഹനം എവിടെ പാർക്ക് ചെയ്യും? | Official Parking and Traffic Layout for the Karyavattom Cricket Match |
Last Updated:
എല്ലാ പാർക്കിംഗ് ഗ്രൗണ്ടുകളും ഉച്ചയ്ക്ക് 2 മണി മുതൽ പ്രവർത്തനക്ഷമമാകും
തിരുവനന്തപുരം: തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ജനുവരി 31-ന് നടക്കുന്ന ഇന്ത്യ – ന്യൂസിലൻഡ് ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് കാണികൾക്കായി വിപുലമായ പാർക്കിംഗ്, ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി. കേരള ക്രിക്കറ്റ് അസോസിയേഷൻ (KCA) പുറപ്പെടുവിച്ച പ്രധാന നിർദ്ദേശങ്ങൾ താഴെ പറയുന്നവയാണ്:
പാർക്കിംഗ് സൗകര്യങ്ങൾ
നാലുചക്ര വാഹനങ്ങൾ: എൽ.എൻ.സി.പി.ഇ ഗ്രൗണ്ട്, കാര്യവട്ടം ഗവൺമെന്റ് കോളേജ്, കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസ് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യാം.
ആറ്റിങ്ങൽ/പോത്തൻകോട് ഭാഗം: കഴക്കൂട്ടം അൽസാജ് കൺവെൻഷൻ സെന്ററിലെ പാർക്കിംഗ് ഉപയോഗിക്കണം.
ചാക്ക ഭാഗം: ലുലു മാൾ, വേൾഡ് മാർക്കറ്റ്, കരിക്കകം ക്ഷേത്രം എന്നിവിടങ്ങളിൽ സൗകര്യമുണ്ട്.
ഇരുചക്ര വാഹനങ്ങൾ: സ്റ്റേഡിയത്തിന് മുൻവശത്തുള്ള പ്രത്യേക പാർക്കിംഗ് ഇടം മാത്രം ഉപയോഗിക്കുക.
ഷട്ടിൽ സർവീസ്: അൽസാജ്, ലുലു മാൾ, വേൾഡ് മാർക്കറ്റ് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യുന്നവർക്കായി കെ.സി.എ സൗജന്യ ഷട്ടിൽ സർവീസുകൾ (ടെമ്പോ ട്രാവലർ) ഏർപ്പെടുത്തിയിട്ടുണ്ട്.
തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കാറുകളിൽ പരമാവധി ആളുകളെ ഉൾപ്പെടുത്താൻ ശ്രദ്ധിക്കേണ്ടതാണ്. ഇരുചക്ര വാഹനങ്ങൾക്കായി സ്റ്റേഡിയത്തിന് മുൻവശത്തുള്ള പ്രത്യേക പാർക്കിംഗ് ഇടം മാത്രമാണ് അനുവദിച്ചിരിക്കുന്നത്. മത്സരദിവസം ഉച്ചയ്ക്ക് 2 മണി മുതൽ പാർക്കിംഗ് ഗ്രൗണ്ടുകൾ പ്രവർത്തിച്ചു തുടങ്ങും.
ടിക്കറ്റുള്ള കാണികളെ മാത്രമേ കാര്യവട്ടം ഭാഗത്തേക്ക് കടത്തിവിടുകയുള്ളൂ. തിരുവനന്തപുരത്ത് നിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക് പോകുന്നവർ വെട്ടുറോഡ് വഴി തീരദേശ റോഡും, ശ്രീകാര്യം ഭാഗത്ത് നിന്ന് വരുന്നവർ ചാവടിമുക്ക് – കുളത്തൂർ വഴിയും യാത്ര ചെയ്യേണ്ടതാണ്. കൂടാതെ ചെങ്കോട്ടുകോണം – കാര്യവട്ടം റൂട്ടിലും നിയന്ത്രണമുണ്ടായിരിക്കും. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി കാണികൾ പരമാവധി കെ.എസ്.ആർ.ടി.സി സർവീസുകളോ പൊതുഗതാഗതമോ ഉപയോഗിക്കണം. സ്വകാര്യ കാറുകളിൽ വരുന്നവർ വാഹനങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനായി കാർ പൂളിംഗ് ശ്രദ്ധിക്കേണ്ടതാണ്. എല്ലാ പാർക്കിംഗ് ഗ്രൗണ്ടുകളും ഉച്ചയ്ക്ക് 2 മണി മുതൽ പ്രവർത്തനക്ഷമമാകും.
Thiruvananthapuram,Kerala
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y
