EBM News Malayalam
Leading Newsportal in Malayalam

സി.ജെ. റോയിയുടെ മരണത്തിൽ ഉന്നതതല അന്വേഷണം നടത്തുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ|Karnataka DK Shivakumar Announces Special Investigation into CJ Roy’s Death | ഇന്ത്യ വാർത്ത


Last Updated:

കഴിഞ്ഞ രണ്ട്-മൂന്ന് ദിവസമായി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ റോയിയുടെ ഓഫീസിൽ പരിശോധന നടത്തി വരികയായിരുന്നു

News18
News18

കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയ് സ്വയം വെടിവെച്ച് മരിച്ച സംഭവത്തിൽ ഉന്നതല അന്വേഷണം നടത്തുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ അറിയിച്ചു. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നതിനിടെ റോയി ചെറിയൊരു ഇടവേള ചോദിച്ചതായും ഇതിന് പിന്നാലെയാണ് അദ്ദേഹം സ്വയം വെടിയുതിർത്ത് മരിച്ചതെന്നും ശിവകുമാറിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

”സത്യം കണ്ടെത്തുന്നതിന് ഞങ്ങൾ ഒരു ഉന്നതതല അന്വേഷണം നടത്തും. കേരളത്തിൽ നിന്നുള്ള ആദായ നികുതി ഉദ്യോഗസ്ഥരാണ് ഇവിടെ വന്നതെന്നാണ് അറിയാൻ കഴിഞ്ഞത്. അന്വേഷണത്തിലൂടെ കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ കഴിയുമെന്ന് കരുതുന്നു. ഇത് സംഭവിക്കാൻ പാടില്ലാത്തതാണ്. അദ്ദേഹം നല്ലൊരു വ്യവസായിയാണ്. ഡൽഹിയിൽ നിന്നും ഞങ്ങൾ റിപ്പോർട്ട് ചോദിച്ചിട്ടുണ്ട്. വിശദമായ അന്വേഷണത്തിന് ശേഷം സർക്കാർ സത്യം പുറത്തുവിടും,” പ്രസ്താവന കൂട്ടിച്ചേർത്തു.

കേസിലെ പ്രാഥമിക വിവരങ്ങൾ ഡെപ്യൂട്ടി കമ്മിഷണർ ഓഫ് പോലീസ് (സെൻട്രൽ ഡിവിഷൻ) അക്ഷയ് മചിന്ദ്ര ഹാക്കെയ് വിശദീകരിച്ചു. ”വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനും മൂന്നരയ്ക്കും ഇടയിലായിരുന്നു സംഭവം. വെടിവെച്ച് മരിച്ചതായാണ് പ്രഥമദൃഷ്ട്യാ ലഭ്യമായ വിവരം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്,” അദ്ദേഹം പറഞ്ഞു.

ഫൊറൻസിക് സയൻസ് വിദഗ്ധരും സീൻ ഓഫ് ക്രൈം ഉദ്യോഗസ്ഥരും (SOCO) ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി റോയിയുടെ സ്ഥാപനത്തിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി വരികയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

അശോക് നഗർ പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം നടന്നതെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണർ ശീമന്ത് കുമാർ സിംഗ് പറഞ്ഞു. വെടിവെച്ച ഉടൻ തന്നെ റോയിയെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചതായും എന്നാൽ അദ്ദേഹം അപ്പോഴേക്കും മരിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

”കഴിഞ്ഞ രണ്ട്-മൂന്ന് ദിവസമായി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ റോയിയുടെ ഓഫീസിൽ പരിശോധന നടത്തി വരികയായിരുന്നു. കുടുംബാംഗങ്ങളുമായി പോലീസ് ഉദ്യോഗസ്ഥർ ബന്ധപ്പെട്ടു. അവർ ഇന്ത്യയിലേക്ക് മടങ്ങി വരും. റോയ് ജീവനൊടുക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. മുമ്പും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ ഇവിടെ പരിശോധന നടത്തിയിരുന്നു,” സിംഗ് പറഞ്ഞു.

വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y