EBM News Malayalam
Leading Newsportal in Malayalam

വെറും 400 മീറ്റർ യാത്രയ്ക്ക് വിദേശ വിനോദസഞ്ചാരിയിൽ നിന്ന് വാങ്ങിയത് 18000 രൂപ; മുംബൈയിൽ ടാക്സി ഡ്രൈവർ അറസ്റ്റിൽ Taxi driver arrested in Mumbai for charging foreign tourist eighteen thousand rupees for just 400 meter ride | ഇന്ത്യ വാർത്ത


Last Updated:

വിനോദസഞ്ചാരി സമൂഹമാധ്യമമായ എക്സിലൂടെ വിവരം പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

News18
News18

മുംബൈയിൽ വെറും 400 മീറ്റർ യാത്രയ്ക്ക് വിദേശ വിനോദസഞ്ചാരിയിൽ നിന്ന് 18000 രൂപ ചാർജ് ഈടാക്കിയ ടാക്സി ഡ്രൈവർ അറസ്റ്റിൽ. ദേശ്‌രാജ് യാദവ് (50) എന്ന ടാക്സി ഡ്രൈവറെയാണ് സഹാർ പോലീസ് അറസ്റ്റ് ചെയ്തത്.മുംബൈ വിമാനത്താവളത്തിലെ ടി2 ടെർമിനലിൽ നിന്ന് തൊട്ടടുത്തുള്ള ഹോട്ടലിലേക്ക് യാത്ര ചെയ്ത അമേരിക്കൻ സ്വദേശിനിയിൽ നിന്നാണ് ടാക്സി ഡ്രൈവർ അമിത ചാർജ് ഈടാക്കിയത്.ജനുവരി 12-നായിരുന്നു കേസിനാസ്പദമായ സംഭവം.

വിമാനത്താവളത്തിൽ നിന്ന് വെറും 400 മീറ്റർ മാത്രം ദൂരമുള്ള ഹോട്ടലിലേക്ക് ഡ്രൈവറും മറ്റൊരു വ്യക്തിയും ചേർന്ന് വിദേശ യുവതിയെ 20 മിനിറ്റോളം ചുറ്റിക്കറക്കുകയും അമിത തുക ഈടാക്കുകയും ചെയ്യുകയായിരുന്നു.ജനുവരി 26-ന് യുവതി സമൂഹമാധ്യമമായ എക്സിലൂടെ വിവരം പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

ജനുവരി 27-ന് പോലീസ് സ്വമേധയാ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും യാദവിനെ അറസ്റ്റ് ചെയ്തെന്നും എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.താൻ മുംബൈയിൽ എത്തിയ ശേഷം ഹിൽട്ടൺ ഹോട്ടലിലേക്ക് പോകുന്നതിനായി ടാക്സി വിളിച്ചെന്നും എന്നാൽ ഡ്രൈവറും മറ്റൊരാളും ചേർന്ന് ആദ്യം അപരിചിതമായ സ്ഥലത്തേക്ക് കൊണ്ടുപോയ ശേഷം 400 മീറ്റർ മാത്രം ദൂരമുള്ള ഹോട്ടലിൽ ഇറക്കാൻ 18,000 രൂപ വാങ്ങിയെന്നും യുവതി തന്റെ പോസ്റ്റിൽ കുറിച്ചു. ടാക്സി നമ്പറും യുവതി പോസ്റ്റിനൊപ്പം നൽകിയിരുന്നു. ഇതിന് മറുപടിയായി മുംബൈ പോലീസ് യുവതിയോട് ബന്ധപ്പെടാനുള്ള വിവരങ്ങൾ ആവശ്യപ്പെടുകയായിരുന്നു

വലിയ രീതിയിലുള്ള പ്രതിഷേധമാണ് സംഭവത്തിനെതിരെ സോഷ്യൽ മീഡിയയിൽ ഉയർന്നത്.ടാക്സി ലൈസൻസ് റദ്ദാക്കണമെന്നും ഡ്രൈവറെ ജയിലിലടക്കണമെന്നും നെറ്റിസൺസ് ആവശ്യപ്പെട്ടു. വിനോദസഞ്ചാരികളോട് ഇത്തരത്തിൽ പെരുമാറുന്നത് ഇന്ത്യയുടെയും മഹാരാഷ്ട്രയുടെയും പ്രതിച്ഛായയെ മോശമായി ബാധിക്കുമെന്നും അവർ അഭിപ്രായപ്പെട്ടു.

“പൊട്ടിയ ടെയിൽ ലൈറ്റുകൾ, ഡ്രൈവർ യൂണിഫോം ധരിച്ചിട്ടില്ല. എങ്ങനെയാണ് ഇതൊക്കെ അനുവദിക്കുന്നത്? വിമാനത്താവളത്തിനുള്ളിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ആരും ഇതൊന്നും പരിശോധിച്ചില്ലേ? അത്രയ്ക്ക് ഭയമില്ലാത്ത ടാക്സി മാഫിയയാണിത്. ഇതിന് ആരെയാണ് കുറ്റപ്പെടുത്തേണ്ടത്?” എന്നാണ് മറ്റൊരാൾ പ്രതികരിച്ചത്.

ഓലയോ ഉബറോ പോലുള്ള സേവനങ്ങൾ ഉപയോഗിക്കാതിരുന്നതിനെക്കുറിച്ചും ആളുകൾ കമന്റുകൾ രേഖപ്പെടുത്തി. മുംബൈയുടെ മാന്യതയ്ക്ക് കളങ്കമുണ്ടാക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/India/

വെറും 400 മീറ്റർ യാത്രയ്ക്ക് വിദേശ വിനോദസഞ്ചാരിയിൽ നിന്ന് വാങ്ങിയത് 18000 രൂപ; മുംബൈയിൽ ടാക്സി ഡ്രൈവർ അറസ്റ്റിൽ

വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y