പ്രണയനൈരാശ്യത്തിൽ 150 അടി ഉയരമുള്ള മൊബൈൽ ടവറിൽ കയറി ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കി യുവാവ് man threatened to end his life by climbing 150-foot mobile tower due to love setback | ഇന്ത്യ വാർത്ത
Last Updated:
ഏകദേശം രണ്ട് മണിക്കൂർ നീണ്ട കൗൺസിലിംഗിന് ഒടുവിലാണ് യുവാവിനെ പൊലീസ് സുരക്ഷിതമായി താഴെയിറക്കിയത്
പ്രണയനൈരാശ്യത്തിൽ 150 അടി ഉയരമുള്ള മൊബൈൽ ടവറിൽ കയറി ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കി യുവാവ്. മധ്യപ്രദേശ് സ്വദേശിയായ യുവാവാണ് ജാർഖണ്ഡിലെ ബൊക്കാറോ ജില്ലയിലെ 150 അടി ഉയരമുള്ള മൊബൈൽ ടവറിന് മുകളിൽ കയറി ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കിയത്. ബുധനാഴ്ച ഹർല പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ബസന്തി മോറിലായിരുന്നു സംഭവം.മധ്യപ്രദേശിലെ ഗുണ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ജോഹ്രി ഗ്രാമവാസിയായ ഭോജ്രാജ് ചന്ദൽ എന്നയാളാണ് ടവറിൽ കയറിയതെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
ഏകദേശം രണ്ട് മണിക്കൂർ നീണ്ട കൗൺസിലിംഗിന് ഒടുവിലാണ് ചന്ദലിനെ സുരക്ഷിതമായി താഴെയിറക്കിയതെന്ന് ഹർല പോലീസ് സ്റ്റേഷൻ ഇൻചാർജ് ഖുർഷിദ് ആലം പറഞ്ഞു.കഴിഞ്ഞ നാല് വർഷമായി ഹർല പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു യുവതിയുമായി താൻ പ്രണയത്തിലാണെന്നും സോഷ്യൽ മീഡിയയിലൂടെയാണ് പരിചയപ്പെട്ടതെന്നും യുവതിയെ കാണാനാണ് താൻ ഇവിടെയെത്തിയതെന്നും എന്നാൽ പെൺകുട്ടിയുടെ കുടുംബം കാണാൻ അനുവദിച്ചില്ലെന്നും ചന്ദൽ പോലീസിനോട് പറഞ്ഞു.
അതേസമയം, സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. യുവാവിനെ ചോദ്യം ചെയ്തു വരികയാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y
