EBM News Malayalam
Leading Newsportal in Malayalam

Mann Ki Baat | ജെൻ സി ക്കിടയിൽ വളരുന്ന ഭജൻ ട്രെൻഡിന് പ്രധാനമന്ത്രിയുടെ പ്രശംസ Mann Ki Baat PM praises growing bhajan trend among Gen z | ഇന്ത്യ വാർത്ത


Last Updated:

ഭജനുകളും കീർത്തനങ്ങളും നൂറ്റാണ്ടുകളായി ഇന്ത്യയുടെ സംസ്കാരത്തിന്റെ ആത്മാവാണെന്നും പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദി
പ്രധാനമന്ത്രി നരേന്ദ്ര മോദി

മൻകി ബാത്തിൽ ജെൻ സി ക്കിടയിൽ വളരുന്ന ഭജൻ ട്രെൻഡിനെ പ്രശംസിച്ച് പ്രധാനമന്ത്രി. ഭജനുകളും കീർത്തനങ്ങളും നൂറ്റാണ്ടുകളായി ഇന്ത്യയുടെ സംസ്കാരത്തിന്റെ ആത്മാവാണെന്നും ഇന്നത്തെ യുവാക്കൾ അവരുടെ അനുഭവങ്ങളും ജീവിതശൈലിയും ഭക്തിനിർഭരമാക്കി നമ്മെ അത്ഭുതപ്പെടുത്തുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തുടനീളമുള്ള വിവിധ നഗരങ്ങളിൽ യുവാക്കൾ നടത്തുന്ന ഭക്തി സാന്ദ്രമായ സംഗീത കച്ചേരിയുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വലിയ തോതിൽ പ്രചരിക്കുന്നു. ‘ഭജൻ ക്ലബ്ബിംഗ്’ എന്ന് വിളിക്കുന്ന ഈ രീതി ഇന്ന് ജെൻ സി തലമുറയ്ക്കിടയിൽ  അതിവേഗം പ്രചാരം നേടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ഭജനകളുടെ ഗരിമയിലും വിശുദ്ധിയിലും പൂർണ്ണ ശ്രദ്ധ ചെലുത്തിക്കാണുന്നത് നല്ലതാണ്. ഭക്തിയെ ആരും ലഘുവായി കാണുന്നില്ല. വാക്കുകളുടെ അർത്ഥത്തിനോ ഭാവത്തിനോ കോട്ടം തട്ടുന്നില്ല. വേദി ആധുനികമായിരിക്കാം, സംഗീതത്തിന്റെ ഈണം വ്യത്യസ്തമായിരിക്കാം, പക്ഷേ അടിസ്ഥാന വികാരം അതേപടി നിലകൊള്ളുന്നു. ആധ്യാത്മികതയുടെ നിതാന്തമായ ഒഴുക്ക് അവിടെ അനുഭവപ്പെടുന്നു”. പ്രധാനമന്ത്രി പറഞ്ഞു.

ഭജൻ ക്ലബ്ബിംഗ് ഡൽഹി, കൊൽക്കത്ത, ബെംഗളൂരു എന്നിവയുൾപ്പെടെ നിരവധി ഇന്ത്യൻ നഗരങ്ങളിലും അമേരിക്കയിലും പ്രചാരത്തിലുണ്ട്. കേരളത്തിലും ഇത്തരം ഭജൻ പരിപാടികൾക്ക് യുവാക്കളുടെ ഇടയിൽ വലിയ പ്രചാരമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തിലുള്ള പ്രമുഖ ഭജൻ ഗ്രൂപ്പുകളുടെ പരിപാടികളുടെ വീഡിയോ ഇന്ന് സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y