EBM News Malayalam
Leading Newsportal in Malayalam

മൂന്ന് വയസുകാരൻ ഷോക്കേറ്റു മരിച്ചതറിഞ്ഞ് വീട്ടിലേക്ക് തിരിച്ച പിതാവ് ബൈക്ക് അപകടത്തിൽ മരിച്ചു | Father dies in road accident while rushing home after hearing son’s death


Last Updated:

വീട്ടിൽ കളിച്ചുകൊണ്ടിരിക്കെ ഷോക്കേറ്റാണ് കുഞ്ഞ് മരിച്ചത്

News18
News18

ലക്നൗ: മകന്റെ മരണവാർത്ത അറിഞ്ഞ് വീട്ടിലേക്ക് തിരിച്ച പിതാവ് ബൈക്ക് അപകടത്തിൽ മരിച്ചു. ഉത്തർപ്രദേശിലെ ഉന്നാവോ ജില്ലയിലാണ് സംഭവം. മൂന്നു വയസ്സുകാരനായ മകൻ അയാൻഷ് ജയ്‌സ്വാൾ ഷോക്കേറ്റ് മരിച്ചതറിഞ്ഞ് പിതാവ് വിഷ്ണു കുമാർ ജയ്‌സ്വാൾ ഇരുചക്രവാഹനത്തിൽ വീട്ടിലേക്ക് പോകുകയായിരുന്നു. ഇതിനിടയിൽ കാറിടിച്ച് പിതാവ് അപകടത്തിൽപ്പെട്ടു.

വാഹനമിടിച്ച് ​ഗുരുതരമായി പരിക്കേറ്റ പിതാവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീട്ടിൽ കളിച്ചുകൊണ്ടിരിക്കെ വൈദ്യുതാഘാതമേറ്റ് മൂന്ന് വയസ്സുള്ള അയാൻഷ് ജയ്‌സ്വാൾ മരിച്ചു എന്നാണ് പോലീസ് പറയുന്നത്. കുടുംബാംഗങ്ങൾ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

മരണവാർത്ത അറിഞ്ഞ ഉടനെ അവന്റെ പിതാവ് വിഷ്ണു കുമാർ ജയ്‌സ്വാൾ അവരുടെ ഗ്രാമമായ റസുലാബാദിലേക്ക് പുറപ്പെട്ടെങ്കിലും  അപകടത്തിൽപ്പെട്ടു. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. വിഷ്ണു കുമാർ ജയ്‌സ്വാളിനെ ഇടിച്ച വാഹനം ഇതുവരെയും കണ്ടത്താനായില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y