ജൂണ്‍ വരെയുള്ള മാസങ്ങളില്‍ രാജ്യമെങ്ങും ചൂട് കൂടും : കേരളത്തില്‍ ഏപ്രില്‍ നാല് വരെ ശക്തമായ വേനല്‍ മഴ
ന്യൂഡല്‍ഹി : ജൂണ്‍മാസം വരെ രാജ്യത്ത് കടുത്ത ചൂട് തുടരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളില്‍ മധ്യ-കിഴക്കന്‍ ഇന്ത്യയിലും വടക്കുപടിഞ്ഞാറന്‍ സമതലങ്ങളിലും സാധാരണയേക്കാള്‍ ഉയര്‍ന്ന താപനില അനുഭവപ്പെടും.
രാജസ്ഥാന്‍, ഗുജറാത്ത്, ഹരിയാന, പഞ്ചാബ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ബീഹാര്‍, ഝാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, ഒഡീഷ, ഛത്തീസ്ഗഢ്, തെലങ്കാന, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളും, കര്‍ണാടക, തമിഴ്‌നാട് എന്നിവയുടെ വടക്കന്‍ ഭാഗങ്ങള്‍ എന്നിവയിലുമാണ് സാധാരണയില്‍ കൂടുതല്‍ ചൂട് അനുഭവപ്പെടാന്‍ സാധ്യതയുള്ളത്. മധ്യ-കിഴക്കന്‍ സംസ്ഥാനങ്ങളിലും വടക്കുപടിഞ്ഞാറന്‍ സമതലങ്ങളിലും ഉഷ്ണതരംഗം കൂടാനും സാധ്യതയുണ്ട്.
അതേസമയം വരും ദിവസങ്ങളില്‍ കേരളത്തില്‍ വേനല്‍മഴ ശക്തമാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥവകുപ്പ് മുന്നറിയിപ്പ് നല്‍കി. കേരളത്തില്‍ ഏപ്രില്‍ നാല് വരെ ശക്തമായ വേനല്‍ മഴ ലഭിച്ചേക്കുമെന്നാണ് അറിയിപ്പ്. ശക്തമായ വേനല്‍മഴയില്‍ കേരളത്തിലും കര്‍ണാടകത്തിലും ചില സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടലിന് സാധ്യതയുണ്ട്.
ഇടിമിന്നലോടുകൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y