EBM News Malayalam
Leading Newsportal in Malayalam

പ്രശസ്ത പാമ്പുപിടുത്തക്കാരൻ സന്തോഷ്‌ കുമാർ പാമ്പ് കടിയേറ്റ് മരിച്ചു : അപകടം മൂർഖനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ


ചെന്നൈ : തമിഴ്നാട്ടിലെ പ്രശസ്ത പാമ്പുപിടുത്തക്കാരൻ സന്തോഷ്‌ കുമാർ (39) പാമ്പ് കടിയേറ്റ് മരിച്ചതായി റിപ്പോർട്ട്. കോയമ്പത്തൂർ സ്വദേശി ആണ്‌ സന്തോഷ്.

വടവള്ളിയിലെ വീട്ടിൽ കയറിയ മൂർഖനെ പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇദ്ദേഹത്തിന് പാമ്പ് കടിയേറ്റത് എന്നാണ് ലഭിക്കുന്ന വിവരം. കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പതിനഞ്ചാം വയസ്സ് മുതൽ ഇദ്ദേഹം പാമ്പ് പിടുത്തക്കാരൻ ആണ്‌. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.



വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y