EBM News Malayalam
Leading Newsportal in Malayalam

വാതുവെപ്പ് ആപ്പുകളെ പ്രോത്സാഹിപ്പിച്ചു ; റാണ ദഗ്ഗുബതി, പ്രകാശ് രാജ് ഉൾപ്പെടെ നിരവധി താരങ്ങൾക്കെതിരെ കേസ്


ഹൈദരാബാദ് : വാതുവെപ്പ് ആപ്പുകള്‍ പ്രോത്സാഹിപ്പിച്ചതിന് നടന്മാരായ റാണ ദഗ്ഗുബതി, പ്രകാശ് രാജ്, മഞ്ചു ലക്ഷ്മി, നിധി അഗര്‍വാള്‍ എന്നിവരുള്‍പ്പെടെ 25 പേര്‍ക്കെതിരെ സൈബറാബാദിലെ മിയാപൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പോപ്പ്-അപ്പ് പരസ്യങ്ങളിലൂടെ വാതുവെപ്പ് ആപ്പുകളും വെബ്സൈറ്റുകളും പ്രോത്സാഹിപ്പിച്ചതിനാണ് കേസ്.

ജംഗ്ലി റമ്മിയെ പ്രമോട്ട് ചെയ്തതിനാണ് റാണ ദഗ്ഗുബതി, പ്രകാശ് രാജ് എന്നിവര്‍ക്കെതിരെ കേസ്. എ23 യെ പ്രൊമോട്ട് ചെയ്തതിന് വിജയ് ദേവരകൊണ്ടയ്ക്കെതിരെയും കേസെടുത്തു. യോലോ 247-നെ പ്രൊമോട്ട് ചെയ്തതിനാണ് മഞ്ചു ലക്ഷ്മിയ്ക്കെതിരെ കേസ്. ഫെയര്‍പ്ലേയ്ക്ക് വേണ്ടി പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ട പ്രണീതയ്ക്കെതിരെയും, ജീത് വിന്നിന് വേണ്ടി പരസ്യം ചെയ്ത നിധി അഗര്‍വാളിനെതിരെയും കേസെടുത്തിട്ടുണ്ട്.

പ്രഥമ വിവര റിപ്പോര്‍ട്ട് അനുസരിച്ച്, അഭിനേതാക്കള്‍ക്കും മാധ്യമ സ്വാധീനമുള്ളവര്‍ക്കുമെതിരെ ഭാരത് ന്യായ് സംഹിതയുടെ സെക്ഷന്‍ 318(4), 112, ടിഎസ്ജിഎയുടെ സെക്ഷന്‍ 4, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ടിന്റെ സെക്ഷന്‍ 66-ഡി എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.



വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y