EBM News Malayalam
Leading Newsportal in Malayalam

നേവി ഓഫീസറെ ഭാര്യയും ആണ്‍ സുഹൃത്തും ചേര്‍ന്ന് കൊന്ന് കഷ്ണങ്ങളാക്കി സിമന്റ് ഡ്രമ്മിനുള്ളില്‍ സൂക്ഷിച്ചു


ലക്‌നൗ: മെര്‍ച്ചന്റ് നേവി ഓഫീസറെ ഭാര്യയും ആണ്‍ സുഹൃത്തും ചേര്‍ന്ന് കൊലപെടുത്തി. മൃതദേഹം കഷ്ണങ്ങളാക്കിയ സിമന്റ് ഡ്രമ്മിനുള്ളില്‍ സൂക്ഷിച്ചു. നേവി ഉദോഗ്യസ്ഥനായ സൗരഭ് രജ്പുത് ആണ് കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശ് മീററ്റിലാണ് സംഭവം. മകളുടെ ജന്മദിനം ആഘോഷിക്കുന്നതിനു വേണ്ടിയായിരുന്നു മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ് രജ്പുത് നാട്ടിലേക്ക് എത്തിയത്. മാര്‍ച്ച് 4 നാണ് ഭാര്യ മുസ്‌കന്‍ റസ്തോഗിയും സുഹൃത്ത് സാഹില്‍ ശുക്ലയും ചേര്‍ന്നു സൗരഭിനെ കൊലപ്പെടുത്തിയത്. ഭക്ഷണത്തില്‍ ഉറക്കഗുളിക കലര്‍ത്തി നല്‍കിയതിനു ശേഷം കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതദേഹം 15 കഷ്ണങ്ങളായി മുറിച്ച് ഡ്രമ്മിനുള്ളില്‍ സൂക്ഷിച്ചു. സംശയം തോന്നാതിരിക്കാന്‍ ഡ്രമ്മില്‍ സിമന്റ് നിറച്ചു.

കൊലപാതകത്തിനു ശേഷം സുഹൃത്തായ സാഹിലിനൊപ്പും മുസ്‌കിന്‍ യാത്രപോയി. സംശയം ഉണ്ടാകാതിരിക്കാന്‍ ഇരുവരും ചേര്‍ന്ന് സൗരഭിന്റെ ഫോണിലൂടെ സോഷ്യല്‍ മീഡിയയില്‍ ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുകയും കുടുംബാംഗങ്ങള്‍ക്ക് മെസേജുകള്‍ അയക്കുകയും ചെയ്തു. എന്നാല്‍ ഫോണ്‍ കോളുകള്‍ സൗരഭ് എടുക്കാതിരുന്നതോടെ സംശയം തോന്നിയ കുടുംബാംഗങ്ങള്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്നാണ് കൊലപാതകം പുറത്ത് ആകുന്നത്. മുസ്‌കന്‍ റസ്തോഗിയുടെയും സാഹില്‍ ശുക്ലടെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.

S



വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y