ബന്ദിപ്പൂര്‍ വനത്തിന് സമീപം റിസോർട്ടിൽ മുറിയെടുത്ത കുടുംബത്തെ കാണാനില്ല : അന്വേഷണം ഊർജിതമാക്കി പോലീസ്
ബംഗളൂരു : ബന്ദിപ്പൂര്‍ വനത്തില്‍ മൂന്നംഗ കുടുംബത്തെ കാണാതായി. ബെംഗളൂരു സ്വദേശി നിഷാന്ത്, ഭാര്യ ചന്ദന, ഇവരുടെ 10 വയസുള്ള മകന്‍ എന്നിവരെയാണ് കാണാതായത്. മാര്‍ച്ച് 2 ന് ഇവര്‍ വനമേഖലക്കു സമീപത്തെ റിസോര്‍ട്ടില്‍ മുറിയെടുത്തിരുന്നു.
റിസോര്‍ട്ടില്‍ നിന്നും കാറില്‍ വനത്തിനുള്ളിലെ മംഗള റോഡ് ഭാഗത്തേക്ക് പോയതിനു ശേഷമാണ് കുടുംബത്തെ കാണാതായത്. ഇവരുടെ കാര്‍ മാത്രമാണ് നിലവില്‍ കണ്ടെത്താനായത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചാണ് നിഷാന്ത് റിസോര്‍ട്ടില്‍ മുറിയെടുത്തതെന്നും നിഷാന്തിന് വലിയ കടബാധ്യതയുള്ളതായുമാണ് പോലീസ് വ്യക്തമാക്കുന്നത്.
പണമിടപാടുകാര്‍ കുടുംബത്തെ തട്ടിക്കൊണ്ടുപോകാനുള്ള സാധ്യത പോലീസ് പരിശോധിക്കുന്നുണ്ട്. കുടുംബത്തിനായുള്ള തിരച്ചില്‍ കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിച്ചതായും പോലീസ് അറിയിച്ചു.
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y