മുംബൈ : ഇന്ത്യൻ സിനിമാ രംഗത്ത് സച്ചിൻ ടെണ്ടുൽക്കർ, എം.എസ്. ധോണി എന്നിവരുൾപ്പെടെ നിരവധി ക്രിക്കറ്റ് താരങ്ങളുടെ ജീവിതം സിനിമയാക്കിയിട്ടുണ്ട്. ഈ പരമ്പരയിലേക്ക് ഇപ്പോഴിതാ ഇന്ത്യയുടെ മുൻ ക്രിക്കറ്റ് ക്യാപ്റ്റനും ബി.സി.സി.ഐ മുൻ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയുടെ ജീവിതകഥയും വന്നുചേരുന്നു.
ആയുഷ്മാൻ ഖുറാന, രൺബീർ കപൂർ തുടങ്ങിയ അഭിനേതാക്കളെ ഗാംഗുലിയുടെ വേഷത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നു. എന്നാൽ രാജ്കുമാർ റാവു തന്നെ പ്രധാന വേഷം അവതരിപ്പിക്കുമെന്ന് സാക്ഷാൽ ഗാംഗുലി തന്നെയാണ് സ്ഥിരീകരിച്ചത്.
ചിത്രത്തെക്കുറിച്ച് സംസാരിക്കുമ്പോൾ എനിക്കറിയാവുന്നിടത്തോളം രാജ്കുമാർ റാവു പ്രധാന വേഷം ചെയ്യും. ഷെഡ്യൂളിംഗ് പ്രശ്നങ്ങൾ കാരണം ഷൂട്ടിംഗ് ആരംഭിക്കാൻ ഒരു വർഷം കൂടി എടുത്തേക്കാമെന്നും മുൻ ക്യാപ്റ്റൻ പറഞ്ഞു.
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y