shah-rukh-khan-house-trespass-gujarat-police-bharuch-arrest-thief-in-another-theft-case-
മുംബൈ: 2023-ല്‍ ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ മുംബൈയിലെ മന്നത്ത് എന്ന ബംഗ്ലാവില്‍ അതിക്രമിച്ചു കയറിയ 21 വയസ്സുകാരന്‍ ഇപ്പോള്‍ ഗുജറാത്തിലെ ബറൂച്ചില്‍ ഒരു സൈനിക ഉദ്യോഗസ്ഥന്റെ വസതിയില്‍ മോഷണം നടത്തിയതിന് അറസ്റ്റിലായി. നാല് ദിവസം മുമ്പ് വീട്ടില്‍ അതിക്രമിച്ച് കയറി 2.74 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണ, വെള്ളി വസ്തുക്കള്‍ മോഷ്ടിച്ചുവെന്നാരോപിച്ച് ഗുജറാത്ത് പോലീസ് രാം സ്വരൂപ് കുശ്വാഹയെയും മിന്‍ഹാജ് സിന്ധയെയും അറസ്റ്റ് ചെയ്തു.
ചോദ്യം ചെയ്യലില്‍, 2023 മാര്‍ച്ചില്‍ ഉയര്‍ന്ന സുരക്ഷാ സംവിധാനമുള്ള ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയതായി കുശ്വാഹ വെളിപ്പെടുത്തി. നടന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ യുവാവിനെയും ഒപ്പമുണ്ടായിരുന്ന മറ്റൊരാളെയും പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചിരുന്നു. ഇരുവരുടെയും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുടെ വ്യാപ്തിയും ഇതിനുമുമ്പ് എത്ര മോഷണങ്ങള്‍ നടത്തിയിരിക്കാമെന്നും പോലീസ് ഇപ്പോള്‍ അന്വേഷിച്ചുവരികയാണ്.
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y