EBM News Malayalam
Leading Newsportal in Malayalam

ദൽഹിയിൽ എഎപിക്ക് വേണ്ടി വോട്ട് അഭ്യർത്ഥിച്ച് നടി പത്മപ്രിയ : മലയാളികളുടെ വോട്ടിന് തലസ്ഥാനത്ത് വൻ ഡിമാൻഡ്


ന്യൂദൽഹി: വരാൻ പോകുന്ന ദൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ മലയാളികളുടെ വോട്ട് തേടാൻ ഒരുങ്ങി മുന്നിട്ട് നിൽക്കുകയാണ് പ്രശസ്ത നടിയും നർത്തകിയുമായ പത്മപ്രിയ. ആം ആദ്മി പാർട്ടി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയ്ക്കൊപ്പം നടിയും നേതാവും ഭര്‍ത്താവുമായ ജാസ്മിന്‍ ഷായും പ്രചാരണത്തില്‍ സജീവമാണ്.

പത്ത് ലക്ഷത്തോളം വരുന്ന മലയാളികള്‍ക്ക് ദൽഹിയുടെ വിധി നിര്‍ണ്ണയത്തില്‍ വലിയ പങ്കാണുള്ളത്. വോട്ടർമാരെ നേരിട്ട് കണ്ട് വോട്ട് തേടാന്‍ പ്രമുഖ സ്ഥാനാര്‍ത്ഥികളടക്കം മത്സരിക്കുകയാണ്. മലയാളികളുടെ പിന്തുണയോടെ ആം ആദ്മി പാർട്ടി വിജയിക്കുമെന്ന് സിസോദിയ പറയുന്നു.

ദൽഹിയിലെ മലയാളികളെ ആം ആദ്മി പാർട്ടിയിലോട്ട് ഏറ്റവും കൂടുതൽ അടുപ്പിക്കുന്ന പ്രധാന ഘടകം പാർട്ടി വാഗ്ദാനം ചെയ്യുന്ന സൗജന്യ പദ്ധതികൾ തന്നെയാണ്. പദ്ധതികൾ ഏറ്റവും സഹായകമാകുന്നത് വനിതകൾക്കാണ്. നാട്ടിൽ നിന്ന് പ്രചാരണത്തിന് മാത്രമായി ദൽഹിയിൽ എത്തിയവരും ആം ആദ്മി പാർട്ടിയിൽ ഉണ്ട്.

പാർട്ടിയുടെ ഭരണത്തില്‍ വലിയ വിമര്‍ശനം ഉയരുമ്പോള്‍ മലിനീകരണമടക്കം വിഷയങ്ങളില്‍ പരിഹാരമുണ്ടാകുമെന്നാണ് നേതാക്കളുടെ ഉറപ്പ്. അതേ സമയം മറ്റു പാർട്ടികളും മലയാളികൾക്കിടയിൽ പ്രചാരണം ശക്തമാക്കിയിട്ടുണ്ട്. ദൽഹിയിൽ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലാണ്. പരസ്യ പ്രചാരണം നാളെ അവസാനിക്കും.



വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y