EBM News Malayalam
Leading Newsportal in Malayalam

ക്ലാസ് മുറിയില്‍ ‘വിവാഹം’ !! വിദ്യാര്‍ഥിയെ വിവാഹം ചെയ്യുന്ന അധ്യാപികയുടെ ദൃശ്യങ്ങൾ വൈറൽ


കൊല്‍ക്കത്ത: ക്ലാസ് മുറിയില്‍ അധ്യാപികയ്ക്ക് വിവാഹം. കോളജ് വിദ്യാര്‍ഥിയെ വിവാഹം ചെയ്യുന്ന അധ്യാപികയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറല്‍. ബംഗാളിലെ മൗലാന അബ്ദുള്‍ കലാം ആസാദ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിക്ക് കീഴിലുള്ള നാദിയ കോളജിലെ അധ്യാപികയാണ് വിദ്യാര്‍ഥിയെ വിവാഹം കഴിച്ചത്.

അധ്യാപിക പായല്‍ ബാനര്‍ജിയുടെയും വിവാഹമാല കഴുത്തിലണിഞ്ഞ വിദ്യാര്‍ഥിയുടെയും ദൃശ്യങ്ങൾ വൈറലായതോടെ കോളേജ് അധികൃതർ സംഭവത്തിൽ ഇടപ്പെട്ടു. എന്നാല്‍ ഇത് യഥാര്‍ഥ വിവാഹമായിരുന്നില്ലെന്നും പ്രോജക്ടിന്റെ ഭാഗമായാണ് ഇത്തരമൊരു പ്രവൃത്തിയെന്നുമാണ് അധ്യാപികയുടെ വാദം. സംഭവത്തിന് പിന്നാലെ അധ്യാപികയോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ കോളജ് അധികൃതര്‍ നിര്‍ദേശം നല്‍കി.

 



വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y