ഇന്ത്യയുടെ മാനുഷിക സഹായങ്ങൾക്ക് നന്ദി : വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുമായി കൂടിക്കാഴ്ച നടത്തി താലിബാൻ
ദുബായ്: അഫ്ഗാനിലെ താലിബാൻ നേതൃത്വം വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുമായി ദുബായിൽ കൂടിക്കാഴ്ച നടത്തി. താലിബാൻ സർക്കാരിന്റെ ആക്ടിംഗ് വിദേശകാര്യ മന്ത്രി മൗലവി അമീർ ഖാൻ മുത്താഖി ചർച്ചയിൽ പങ്കെടുത്തു.
മാനുഷിക സഹായം, വികസനം, വ്യാപാരം, വാണിജ്യം, കായികം, സാംസ്കാരിക ബന്ധങ്ങൾ, പ്രാദേശിക സുരക്ഷ, ഇറാനിലെ ചബഹാർ തുറമുഖം പോലുള്ള ദേശീയ താൽപ്പര്യമുള്ള വിഷയങ്ങൾ കൂടിക്കാഴ്ചയിൽ വിഷയമായി.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധമാണ് പ്രധാന ലക്ഷ്യമെന്ന് വിക്രം മിസ്രി പറഞ്ഞു. കൂടാതെ അഫ്ഗാൻ ജനതയക്ക് നൽകി വരുന്ന മാനുഷിക പിന്തുണ ഇനിയും തുടരുമെന്നും ഇന്ത്യ അറിയിച്ചു. അഫ്ഗാനിലെ ജനങ്ങൾക്ക് നൽകുന്ന പിന്തുണയ്‌ക്ക് അഫ്ഗാൻ മന്ത്രി നന്ദി പറഞ്ഞു.
താലിബാൻ ഭരണം പിടിച്ചെടുത്തതിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം നിഷ്ക്രീയാവസ്ഥയിലാണ് ഇതിനിടയും ഇന്ത്യ നിരവധി തവണ അഫ്ഗാൻ ജനതയ്‌ക്ക് മാനുഷിക സഹായം നൽകിയിട്ടുണ്ട്. 50,000 മെട്രിക് ടൺ ഗോതമ്പ്, 300 ടൺ മരുന്നുകൾ, 27 ടൺ ഭൂകമ്പ ദുരിതാശ്വാസ സഹായം, 40,000 ലിറ്റർ കീടനാശിനികൾ, 100 ദശലക്ഷം പോളിയോ ഡോസുകൾ, 1.5 ദശലക്ഷം കൊവിഡ് ഡോസുകൾ എന്നിവ അയച്ച് നൽകി.
1947 വരെ ഇന്ത്യ കരഅതിർത്തി പങ്കിടുന്ന രാജ്യമായിരുന്നു അഫ്ഗാൻ. പാകിസ്ഥാൻ പിഒകെ പിടിച്ചെടുത്തിന് ശേഷമാണ് അതിർത്തി ഇല്ലാതായത്.
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y