EBM News Malayalam
Leading Newsportal in Malayalam

വിമാനത്തിന്റെ ശുചിമുറിയില്‍ സിഗരറ്റ് വലിച്ചു : മലയാളിക്കെതിരെ കേസെടുത്ത് പോലീസ്



മുംബൈ: വിമാനത്തിന്റെ ശുചിമുറിയില്‍ സിഗരറ്റ് വലിച്ച മലയാളിക്കെതിരെ കേസെടുത്തു. കണ്ണൂര്‍ സ്വദേശി മുഹമ്മദ് ഒറ്റപിലാക്കൽ (26) ന് എതിരെയാണ് കേസ്. അബുദാബിയില്‍ നിന്ന് മുംബൈയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവം.

ശുചിമുറിയില്‍ നിന്ന് സിഗരറ്റിന്റെ മണം വന്നതോടെ ജീവനക്കാര്‍ പരിശോധന നടത്തുകയായിരുന്നു. ഇതിന് പിന്നാലെ ശുചിമുറിയില്‍ നിന്ന് സിഗരറ്റ് കുറ്റി കണ്ടെത്തി. ഇതോടെ പുകവലിച്ചത് താനാണെന്ന് മുഹമ്മദ് സമ്മതിച്ചു.

വിമാനത്തില്‍ സിഗരറ്റ് വലിക്കരുതെന്ന് അറിയില്ലായിരുന്നു എന്നാണ് ഇയാള്‍ ഇന്‍ഡിഗോ ജീവനക്കാര്‍ക്ക് നല്‍കിയ വിശദീകരണം. വിമാനം മുംബൈയില്‍ എത്തിയപ്പോള്‍ തുടര്‍ നടപടികള്‍ക്കായി സുരക്ഷാ ജീവനക്കാര്‍ക്ക് യുവാവിനെ കൈമാറി.

തുടര്‍ന്ന് യുവാവിനെ സഹാര്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ച് കേസെടുത്ത ശേഷം നോട്ടീസ് നല്‍കി വിട്ടയക്കുകയായിരുന്നു.

വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y