ലക്നൗ : ഉത്തർപ്രദേശിലെ ഗോണ്ടയിൽ ബിഹാർ സമ്പർക്ക് ക്രാന്തി എക്‌സ്‌പ്രസ് ട്രെയിനിന് നേർക്ക് ബോംബ് ഭീഷണി ഉണ്ടായത് യാത്രക്കാരെയും ഉദ്യോഗസ്ഥരെയും പരിഭ്രാന്തിയിലാഴ്ത്തി.
വെള്ളിയാഴ്ച വൈകുന്നേരം ദർഭംഗയിൽ നിന്ന് ന്യൂദൽഹിയിലേക്ക് പോവുകയായിരുന്ന ട്രെയിൻ
ഗോണ്ടയിൽ എത്തിയപ്പോഴാണ് ഭീഷണി സന്ദേശം ലഭിച്ചതായി ദൽഹി കൺട്രോൾ റൂമിൽ നിന്ന് അറിയിപ്പ് ലഭിച്ചത്.
തുടർന്ന് പോലീസും ആർപിഎഫും ഉൾപ്പെടെയുള്ള സുരക്ഷാ സേന സംയുക്തമായി 7:30 ഓടെ ഗോണ്ട ജംഗ്ഷനിൽ ട്രെയിൻ നിർത്തി പരിശോധിച്ചു. എന്നാൽ വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും സംശയാസ്പദമായ വസ്തുക്കളോ സ്‌ഫോടക വസ്തുക്കളോ കണ്ടെത്താനായില്ലെന്ന് അധികൃതർ അറിയിച്ചു.
ബോംബ് സ്ക്വാഡ് അടക്കം പരിശോധനയിൽ പങ്കാളികളായതായി ഗോണ്ട ഗവൺമെൻ്റ് റെയിൽവേ പോലീസ് ഇൻസ്പെക്ടർ നരേന്ദ്ര പാൽ സിംഗ് പറഞ്ഞു. ഒടുവിൽ യാത്ര തുടരാൻ ട്രെയിനെ അനുവദിച്ചു.
അതേ സമയം വ്യാജ ബോംബ് ഭീഷണി അയച്ചവരെ കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്നും സിംഗ് പറഞ്ഞു.
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y