EBM News Malayalam
Leading Newsportal in Malayalam

വധഭീഷണിക്കിടയിലും സല്‍മാന്‍ ദുബായിലേയ്ക്ക് | salman khan, bollywood actor, Dubai, Latest News, News, India


മുംബൈ: ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് സല്‍മാന്‍. സല്‍മാന്‍ ദബാംഗ് ദ ടൂര്‍ റീലോഡഡ് പ്രോഗ്രാമില്‍ പങ്കെടുക്കും എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ദുബായ്‌യിലാണ് നടന്റെ ഷോ സംഘടിപ്പിക്കുന്നത്. ഡിസംബര്‍ ഏഴിനായിരിക്കും ഷോ നടക്കുക.

എന്‍സിപി നേതാവ് സിദ്ധിഖിയുടെ കൊലപാതകത്തെ തുടര്‍ന്നുള്ള സാഹചര്യത്തില്‍ നടന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചിരുന്നു. ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്‌ണോയി സിദ്ധിഖിയുടെ കൊലപാതകത്തിന്റ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. സല്‍മാനെ സഹായിക്കാന്‍ ആരെങ്കിലും സഹായിച്ചാല്‍ വകവരുത്തും എന്നും ഭീഷണിപ്പെടുത്തിരുന്നു. ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ കൊലപ്പെടുത്താന്‍ നേരത്തെ ശ്രമമുണ്ടായിരുന്നു. സല്‍മാന്‍ ഖാനെ അപായപ്പെടുത്താന്‍ വന്‍ ഗൂഢാലോചന നടന്നു എന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ലോറന്‍സ് ബിഷ്ണോയി സല്‍മാനെ കൊലപ്പെടുത്താന്‍ 20 ലക്ഷം വാഗ്ദാനം ചെയ്തിരുന്നു എന്നും റിപ്പോര്‍ട്ടുണ്ട്. ഭീഷണി നിലനില്‍ക്കുമ്പോഴാണ് ബോളിവുഡ് സിനിമാ താരം സല്‍മാന്‍ ദുബായ്‌യിലേക്ക് പോകാന്‍ ഒരുങ്ങുന്നത്.

സല്‍മാന്‍ ഖാന്റ വീട്ടിലേക്കുണ്ടായ വെടിവെയ്പ്പില്‍ താരത്തിന്റെ മൊഴിയും നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. വെടിവയ്പ്പിന്റെ ശബ്ദം കേട്ടാണ് അന്ന് താന്‍ എഴുന്നേറ്റതെന്ന് വ്യക്തമാക്കുകയായിരുന്നു നടന്‍ സല്‍മാന്‍. ഞെട്ടിയുണര്‍ന്ന് ബാല്‍ക്കണിയില്‍ നോക്കിയെങ്കിലും താന്‍ ആരെയും കണ്ടില്ല. തന്റെ ജീവന്‍ അപകടത്തിലാണെന്ന് മനസിലായെന്നും താരം വ്യക്തമാക്കിയിരുന്നു.



വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y