കനത്ത മഴയില്‍ ഉള്ളി കൃഷി നശിച്ചു,രാജ്യത്ത് ഉള്ളിവില ഉയരുന്നു:വിലക്കയറ്റം നിയന്ത്രിക്കാന്‍ നടപടികള്‍ ആരംഭിച്ച് കേന്ദ്രം
ന്യൂഡല്‍ഹി: സംസ്ഥാനങ്ങളിലെ ശക്തമായ മഴയെ തുടര്‍ന്ന് ഉള്ളിവില കുത്തനെ ഉയര്‍ന്നു. മഹാരാഷ്ട്ര, കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് തുടങ്ങിയവിടങ്ങളിലെ മഴയെ തുടര്‍ന്നാണ് ഉള്ളി വില ഉയര്‍ന്നത്.
ശക്തമായ മഴയെതുടര്‍ന്ന് ഉള്ളികള്‍ നശിക്കുകയും പാടങ്ങള്‍ വെള്ളത്തിലാവുകയും ചെയ്തതിനാല്‍ വിളവെടുപ്പ് 10 മുതല്‍ 15 ദിവസം വരെ വൈകിയിരിക്കുകയാണ്.
ഇത് ഉള്ളിയുടെ വിതരണത്തെ ബാധിച്ച സാഹചര്യത്തിലാണ് വില കുത്തന്നെ ഉയരുന്നത്. രണ്ടോ മൂന്നോ ആഴ്ചകൂടി ഇതേ വില തുടരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. രാജ്യത്തെ ഏറ്റവും വലിയ ഉള്ളി വിപണിയായ മഹാരാഷ്ട്രയിലെ ലാസല്‍ഗാവില്‍ ഒരു മാസത്തിലധികമായി കിലോയ്ക്ക് 45-50 രൂപയായിരുന്നു മൊത്തവില.
രാജ്യത്തെ ചില്ലറ വിപണിയില്‍ ഇപ്പോള്‍ കിലോയ്ക്ക് 60 മുതല്‍ 80 രൂപ വരെയാണ് ഉള്ളി വില. ഉള്ളിക്ക് വിലക്കറ്റമുണ്ടാകുമ്പോള് ഒക്ടോബര്‍ നവംബര്‍ മാസങ്ങളില്‍ കൃഷി ചെയ്യാറുള്ള ഖാരിഫ് ഉള്ളിയുടെ വിളവെടുപ്പിനൊപ്പം വില കുറയുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നപ്പോഴാണ് കനത്ത മഴ വില്ലനായത്.
ദീപാവലി സീസണായതിനാല്‍ ഉള്ളിയുടെ വിലക്കയറ്റം നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ബഫര്‍ സ്റ്റോക്കില്‍ നിന്ന് ഉള്ളിയുടെ ചില്ലറ വില്‍പ്പന ആരംഭിക്കുകയും, ഗതാഗതചിലവ് കുറച്ചുകൊണ്ട് ഉത്തരേന്ത്യയിലേക്ക് ഉള്ളി എത്തിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ട്രെയിന്‍ സര്‍വീസും ആരംഭിച്ചിട്ടുണ്ട്.
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y