EBM News Malayalam
Leading Newsportal in Malayalam

ട്രാക്കില്‍ മണ്‍കൂന കണ്ടതിനെ തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തി


ലക്‌നൗ: റെയില്‍വേ സ്റ്റേഷന് സമീപമുള്ള ട്രാക്കില്‍ മണ്‍കൂന കണ്ടതിനെ തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തി ലോക്കോ പൈലറ്റ്. ഇന്നലെ ഉത്തര്‍പ്രദേശിലെ രഘുരാജ് സിംഗ് സ്റ്റേഷന് സമീപമാണ് സംഭവം. ലോക്കോ പൈലറ്റ് കൃത്യസമയത്ത് ഇത് കണ്ടത് കൊണ്ട് അപകടം ഒഴിവായി. ഒരു പാസഞ്ചര്‍ ട്രെയിന്‍ അല്‍പ്പനേരം സ്റ്റേഷന് സമീപം നിര്‍ത്തിയിടേണ്ടി വന്നുവെന്ന് പൊലീസ് അറിയിച്ചു.

ട്രാക്കില്‍ നിന്ന് മണ്ണ് നീക്കി ട്രെയിന്‍ ഗതാഗതം പുനരാരംഭിച്ചുവെന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ദേവേന്ദ്ര ഭഡോരിയ പറഞ്ഞു. റെയില്‍വേ ട്രാക്കില്‍ ആരോ മണ്ണ് തള്ളിയതിനാല്‍ റായ്ബറേലിയില്‍ നിന്നുള്ള ഷട്ടില്‍ ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. പ്രദേശത്ത് റോഡ് നിര്‍മ്മാണം നടക്കുന്നുണ്ട്. ഇവിടെ നിന്ന് മണ്ണ് കൊണ്ട് വന്ന് ട്രാക്കില്‍ തള്ളിയ ശേഷം ലോറി ഡ്രൈവര്‍ പോവുകയായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.



വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y