EBM News Malayalam
Leading Newsportal in Malayalam

അധ്യാപികയുടെ നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തി ശാരീരിക ബന്ധത്തിന് നിര്‍ബന്ധിച്ചു; 4 വിദ്യാര്‍ഥികള്‍ പിടിയില്‍


ആഗ്ര: അധ്യാപികയുടെ അര്‍ധനഗ്‌ന വിഡിയോ ചിത്രീകരിച്ച് ശാരീരിക ബന്ധത്തിന് ഭീഷണിപ്പെടുത്തിയ 4 വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. പത്താം ക്ലാസ് വിദ്യാര്‍ഥിയും മൂന്ന് സുഹൃത്തുക്കളുമാണ് അധ്യാപികയുടെ പരാതിയില്‍ പൊലീസ് പിടിയിലായത്. ചിത്രീകരിച്ച വീഡിയോ വിദ്യാര്‍ഥികള്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരുന്നു.

പഠനത്തില്‍ പിന്നാക്കമായ വിദ്യാര്‍ഥികള്‍ക്ക് അധ്യാപിക സ്വന്തം വീട്ടില്‍വച്ച് ട്യൂഷന്‍ നല്‍കിയിരുന്നു. ഇതിനിടെ അധ്യാപിക കുളിക്കുന്ന ദൃശ്യങ്ങള്‍ വിദ്യാര്‍ഥി രഹസ്യമായി മൊബൈലില്‍ പകര്‍ത്തി. പിന്നീട് ഇത് കാണിച്ച് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഭീഷണിപ്പെടുത്തുതയായിരുന്നു. അധ്യാപിക വിസമ്മതിച്ചതോടെ, വിദ്യാര്‍ഥി സുഹൃത്തുക്കള്‍ക്ക് വീഡിയോ കൈമാറിയശേഷം സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

അധ്യാപിക അകലം പാലിച്ചതോടെ വിദ്യാര്‍ഥി കൂടുതല്‍ സമ്മര്‍ദം ചെലുത്തി. വീഡിയോ പുറത്തുവന്നതോടെ കടുത്ത മാനസിക സംഘര്‍ഷത്തിലായ അധ്യാപിക ഒരു സംഘടനയുടെ സഹായത്തോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.



വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y