ബെംഗളൂരു: ചെന്നൈയില്‍ വ്യാജ പാസ്‌പോര്‍ട്ടുമായി രണ്ട് പേര്‍ പിടിയിലായതിന് പിന്നാലെ നടത്തിയ പരിശോധനയില്‍ ബെംഗളൂരുവില്‍ മറ്റൊരു പേരില്‍ കഴിഞ്ഞിരുന്ന പാകിസ്ഥാന്‍ സ്വദേശികള്‍ പിടിയിലായി. ചെന്നൈ അന്തര്‍ ദേശീയ വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ ചെക്കിംഗില്‍ പിടിയിലായ രണ്ട് പേരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
റാഷിദ് അലി സിദ്ദിഖി എന്ന 48കാരന്‍ ഭാര്യ 389കാരിയായ ആയിഷ, യുവതിയുടെ മാതാപിതാക്കളായ ഹനീഫ് മുഹമ്മദ് (73), റുബീന (61) എന്നിവരാണ് ഞായറാഴ്ച അറസ്റ്റിലായത്. രാജപുര എന്ന സ്ഥലത്ത് ശങ്കര്‍ ശര്‍മ്മ, ആശാ റാണി, റാം ബാബു ശര്‍മ്മ, റാണി ശര്‍മ്മ എന്ന പേരിലായിരുന്നു ഇവര്‍ കഴിഞ്ഞിരുന്നത്. ഞായറാഴ്ച പൊലീസ് ഇവര്‍ താമസിച്ചിരുന്ന വീട്ടിലെത്തുമ്പോള്‍ സാധനങ്ങളുമായി ഇവിടം വിടാനുള്ള ഒരുക്കത്തിലായിരുന്നു ഇവരുണ്ടായിരുന്നത്. പൊലീസ് ചോദ്യം ചെയ്യലില്‍ ശര്‍മ്മ കുടുംബമാണെന്നും പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകളും ഇവര്‍ കാണിച്ചു. എന്നാല്‍ ഇവര്‍ താമസിച്ചിരുന്ന വീട്ടിനുള്ളിലെ ഭിത്തിയില്‍ പതിപ്പിച്ചിരുന്ന ഖുറാന്‍ വാക്യങ്ങളേക്കുറിച്ച് ചോദ്യം ഉയര്‍ന്നതോടെയാണ് കുടുംബത്തിന്റെ കള്ളി പൊളിയുന്നത്. മുസ്ലിം പുരോഹിതരുടെ ചിത്രങ്ങളും ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
ചോദ്യം ചെയ്യലില്‍ ലാഹോര്‍ സ്വദേശിയാണ് ഭാര്യയും മാതാപിതാക്കളുമെന്നും കറാച്ചിക്ക് സമീപത്തെ ലിയാഖത്ബാദില്‍ നിന്നുള്ളയാളാണ് താനുമെന്ന് ശങ്കര്‍ ശര്‍മ്മ എന്ന പേരില്‍ കഴിഞ്ഞിരുന്ന റാഷിദ് അലി സിദ്ദിഖി വിശദമാക്കുന്നത്. 2011ലാണ് ആയിഷയെ ഓണ്‍ലൈനിലൂടെ വിവാഹം ചെയ്യുന്നത്.
ഈ സമയത്ത് ആയിഷയും കുടുംബവും ബംഗ്ലാദേശിലായിരുന്നു ഉണ്ടായിരുന്നത്. പിന്നാലെ മതപുരോഹിതരുടെ നിര്‍ബന്ധം താങ്ങാനാവാതെയാണ് ഇയാള്‍ ബംഗ്ലാദേശിലെത്തി ആയിഷയ്‌ക്കൊപ്പം താമസം ആരംഭിക്കുന്നത്. ഇതിനിടെ ഒരു മുസ്ലിം പുരോഹിതന്റെ സഹായത്തോടെയാണ് ഇയാളും ഭാര്യയും ഭാര്യാ മാതാപിതാക്കളും അവരുടെ ബന്ധുക്കളായ രണ്ട് പേരുമൊന്നിച്ച് പശ്ചിമ ബംഗാളിലെ മാള്‍ഡ വഴി ദില്ലിയിലെത്തിയത്. ഇവിടെ നിന്ന് വ്യാജ രേഖകള്‍ സംഘടിപ്പിച്ച ശേഷം റാഷിദ് അലി സിദ്ദിഖിയും കുടുംബവും താമസം ബെംഗളൂരിലേക്ക് മാറ്റുകയായിരുന്നു.
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y