EBM News Malayalam
Leading Newsportal in Malayalam

6 മാസം,അണ്‍ലിമിറ്റഡ് കോളുകള്‍,എല്ലാവരേയും അത്ഭുതപ്പെടുത്തി ബിഎസ്എന്‍എല്‍ പ്ലാനുകള്‍



ഇന്ത്യയില്‍ ഇന്ന് നിലവിലുള്ളതില്‍ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള മൊബൈല്‍ താരിഫ് പ്ലാനുകള്‍ നല്‍കുന്നത് ആരെന്ന് ചോദിച്ചാല്‍ യാതൊരു സംശയവുമില്ലാതെ മറുപടി നല്‍കാം പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്‍ തന്നെ.

ഇത്രയും നാള്‍ അതിവേഗ ഇന്റര്‍നെറ്റിന്റെ അഭാവമായിരുന്നു ബിഎസ്എന്‍എല്ലിനെ പിന്നോട്ടടിച്ചിരുന്നത് എങ്കില്‍ ഇപ്പോള്‍ ആ പ്രശ്‌നവുമില്ല. അതിവേഗം 4ജി നെറ്റ് വര്‍ക്ക് വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണ് ബിഎസ്എന്‍എല്‍.

ഡാറ്റ, വാലിഡിറ്റി, എസ്എംഎസ്, അണ്‍ലിമിറ്റഡ് കോള്‍ തുടങ്ങി എല്ലാ സേവനങ്ങളും ഒറ്റ റീച്ചാര്‍ജ് പ്ലാനില്‍ ബണ്ടിലായാണ് മിക്ക സ്വകാര്യ കമ്പനികളും നല്‍കിവരുന്നത്. എന്നാല്‍ ഇവയില്‍ ഓരോന്നിനും പ്രത്യേകം ലാഭകരമായ റീച്ചാര്‍ജ് പ്ലാനുകള്‍ സ്വന്തമായുണ്ട് ബിഎസ്എന്‍എലിന്.

സിം കാര്‍ഡിന്റെ വാലിഡിറ്റി മാത്രം ആവശ്യമുള്ളവര്‍ എന്തിനാണ് അനാവശ്യമായി ഡാറ്റയ്ക്കും അണ്‍ലിമിറ്റഡ് കോളിനും വേണ്ടി പണം ചെലവാക്കുന്നത്? വിദേശത്ത് ദീര്‍ഘനാള്‍ കഴിയുന്നവര്‍ക്ക് നാട്ടിലെ സ്ഥിരം നമ്പര്‍ നഷ്ടമാകാതെ സൂക്ഷിക്കാന്‍ ലാഭകരമായ വാലിഡിറ്റി പ്ലാനുകള്‍ തന്നെയാണ് ഉചിതം.

ദീര്‍ഘകാല വാലിഡിറ്റി ആവശ്യമുള്ളവര്‍ക്കായി ബിഎസ്എന്‍എല്‍ ഒരുക്കുന്ന പ്ലാനുകളിലൊന്നാണ് 897 രൂപയുടേത്. 180 ദിവസമാണ് ഈ പ്ലാനില്‍ വാലിഡിറ്റി ലഭിക്കുക. അതായത് ആറ് മാസം വാലിഡിറ്റി. 149 രൂപ പ്രതിമാസ ചെലവ് മാത്രമേ ഈ പ്ലാനിനുള്ളൂ.

ഈ പ്ലാനില്‍ 90 ജിബി അതിവേഗ ഡാറ്റയും ഈ പരിധി പൂര്‍ത്തിയായാല്‍ 40 കെബിപിഎസ് വേഗത്തില്‍ അണ്‍ലിമിറ്റഡ് ഡാറ്റയും ലഭിക്കും. അണ്‍ലിമിറ്റഡ് വോയ്‌സ് കോള്‍ ലഭിക്കുന്നതിനാല്‍ ഫോണ്‍ കോള്‍ ആവശ്യമുള്ളവര്‍ക്കും ഈ പ്ലാന്‍ അനുയോജ്യമാണ്. ദിവസേന 100 സൗജന്യ എസ്എംഎസും ഈ പ്ലാനില്‍ ലഭിക്കും.

797 രൂപയുടെ പ്ലാന്‍

300 ദിവസം അഥവാ 10 മാസം വാലിഡിറ്റി ലഭിക്കുന്ന പ്ലാന്‍ ആണിത്. സൗജന്യ വോയ്‌സ് കോളിങ്, ദിവസേന രണ്ട് ജിബി ഡാറ്റ, ദിവസേന 100 എസ്എംഎസ് എന്നിവയും ഈ പ്ലാനില്‍ ലഭിക്കും. എങ്കിലും വോയ്‌സ് കോളിങ്, എസ്എംഎസ്, ഡാറ്റ എന്നീ ആനുകൂല്യങ്ങള്‍ രണ്ട് മാസം മാത്രമേ ലഭിക്കൂ.

 

വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y