EBM News Malayalam
Leading Newsportal in Malayalam

സ്‌കൂളിലെ സൗജന്യ മെഡിക്കല്‍ ക്യാമ്പില്‍ ഡോക്ടറുടെ ലൈംഗികാതിക്രമം,പെണ്‍കുട്ടികളുടെ പരാതി: 28കാരനായ ഡോക്ടര്‍ അറസ്റ്റില്‍


ചെന്നൈ: സര്‍ക്കാര്‍ സ്‌കൂളിലെ സൗജന്യ മെഡിക്കല്‍ ക്യാമ്പില്‍ ലൈംഗികാതിക്രമം നടത്തിയ ഡോക്ടര്‍ അറസ്റ്റില്‍.12 പെണ്‍കുട്ടികളുടെ പരാതിയിലാണ് 28കാരനായ ഡോക്ടറെ അറസ്റ്റ് ചെയ്തത്. തമിഴ്‌നാട് കോയമ്പത്തൂരിലാണ് നടുക്കുന്ന സംഭവമുണ്ടായത്. തമിഴ്‌നാട്ടിലെ സ്‌കൂളുകളില്‍ ലൈംഗികാതിക്രമ പരാതികള്‍ ഉണ്ടോയെന്ന് കുട്ടികള്‍ക്കിടയില്‍ പരിശോധിക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പ് ജീവനക്കാര്‍ കുട്ടികളുമായി സംവദിക്കണമെന്ന് ചീഫ് സെക്രട്ടറി നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായി കോയമ്പത്തൂര്‍ ജില്ലയിലെ ഗ്രാമീണ മേഖലയിലുള്ള സര്‍ക്കാര്‍ സ്‌കൂളില്‍ വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച യോഗത്തിനൊടുവിലാണ് നടുക്കുന്ന വിവരം പുറത്തുവന്നത്.

സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൌണ്ടേഷന്‍ സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പിനിടെ ലൈംഗികാതിക്രമത്തിന് ഇരയായതായി പത്തിലേറെ പെണ്‍കുട്ടികള്‍ വെളിപ്പെടുത്തി. ആറിനും പത്തിനുമിടയിലെ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികളാണ് പരാതിപ്പെട്ടത്. കുട്ടികളുടെ വെളിപ്പെടുത്തലിന് പിന്നാലെ കേസെടുത്ത പൊലീസ് തിരുപ്പത്തൂര്‍ സ്വദേശിയായ ഡോക്ടര്‍ ശരവണ മൂര്‍ത്തിയെ അറസ്റ്റ് ചെയ്തു. 28കാരനായ ഇയാളെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ലൈംഗികാതിക്രമ പരാതികളില്‍ വിട്ടുവീഴ്ചയില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ഇഷ ഫൌണ്ടേഷന്‍ അറിയിച്ചു.



വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y