ലക്നൗ : 15ഉം 16ഉം വയസുള്ള പെണ്‍കുട്ടികളെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉത്തർപ്രദേശിലെ ഫറൂഖാബാദിലാണ് സംഭവം. പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് കുട്ടികളുടെ മരിച്ച നിലയിൽ കണ്ടെത്തിയത്. തൊട്ടുത്ത വീടുകളില്‍ താമസിച്ചിരുന്ന പെണ്‍കുട്ടികള്‍ ഉറ്റസുഹൃത്തുക്കളായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച ജന്മാഷ്ടമിയോടനുബന്ധിച്ച് രാത്രി 10 മണിയോടെ പെണ്‍കുട്ടികള്‍ അടുത്തുള്ള ക്ഷേത്രത്തില്‍ പോയിരുന്നു. പിന്നീട് ഇവരെ രണ്ട് ഷാളുകള്‍ കൂട്ടിക്കെട്ടി മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇളയ പെണ്‍കുട്ടിയുടെ വസ്ത്രത്തില്‍ നിന്ന് ഒരും സിംകാർഡ് ലഭിച്ചിരുന്നു. ഇത് സുഹൃത്തായ ദീപക്കിന്റെതാണെന്നു കണ്ടെത്തി. തുടർന്ന് പവൻ, ദീപക് എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ചോദ്യം ചെയ്യലിന് ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.
read also: ഉണര്‍ന്നപ്പോള്‍ ബെഡ് മുഴുവന്‍ രക്തം, വനിതാ സുഹൃത്തിന്റെ വീട്ടില്‍ നൃത്താധ്യാപികയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി
സംഭവത്തിന് മുൻപ് പ്രതികളുമായി പെണ്‍കുട്ടികള്‍ സംസാരിച്ചിരുന്നതായും എഫ്.ഐ.ആറില്‍ പറയുന്നു. പെണ്‍കുട്ടികള്‍ ഈ സിം കാർഡ് ഉപയോഗിച്ച് മണിക്കൂറുകളോളം പ്രതികളുമായി സംസാരിച്ചിരുന്നു. പിന്നീട് സിം നീക്കം ചെയ്ത് കോള്‍ ലിസ്റ്റ് ഡിലീറ്റ് ചെയ്തിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ദീപകും പവനും കുട്ടികളെ ഉപദ്രവിക്കുമായിരുന്നെന്ന് പെണ്‍കുട്ടിയുടെ പിതാവ് പരാതിയില്‍ ആരോപിച്ചിട്ടുണ്ട്.
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y