ജ്വല്ലറിയില്‍ റെയിന്‍ കോട്ടും ഹെല്‍മറ്റും ധരിച്ചെത്തിയ സംഘം തോക്ക് ചൂണ്ടി 11 ലക്ഷം രൂപയുടെ ആഭരണം കവര്‍ന്നു
മുംബൈ: നവി മുംബൈയിലെ ഖാര്‍ഖറില്‍ മൂവര്‍ സംഘം ജ്വല്ലറിയില്‍ തോക്ക് ചൂണ്ടി മോഷണം നടത്തി. ഇന്നലെ രാത്രി പത്ത് മണിയോടയാണ് സംഭവം. മോഷണ ശേഷം രക്ഷപ്പെടാന്‍ ശ്രമിക്കവേ പ്രതികള്‍ ജനങ്ങള്‍ക്ക് നേരെയും വെടിയുതിര്‍ത്തു.
റെയിന്‍കോട്ടും ഹെല്‍മറ്റും ധരിച്ചാണ് മൂവര്‍ സംഘവം രാത്രി ജ്വല്ലറിയിലേക്ക് എത്തുന്നത്. ഉടനെ തോക്ക് ചൂണ്ടി ജീവനക്കാരെ പരിഭ്രാന്തരാക്കി. അപായ സൈറന്‍ മുഴക്കാന്‍ ജീവനക്കാരില്‍ ഒരാള്‍ ശ്രമിച്ചതോടെ വെടിയുതിര്‍ത്തു. അഞ്ച് റൗണ്ട് വെടിയുതിര്‍ത്ത പ്രതികള്‍ കൗണ്ടറിലുണ്ടായിരുന്ന പണവും ഷെല്‍ഫിലെ സ്വര്‍ണവും കൈക്കലാക്കി.
ബഹളം കേട്ടെത്തിയവര്‍ ബൈക്കില്‍ കടന്ന കളയാന്‍ ശ്രമിച്ച പ്രതികളെ തടയാന്‍ ശ്രമിച്ചു. ഇതോടെ വീണ്ടും വെടിവയ്പ്. അമിത വേഗത്തില്‍ പ്രതികള്‍ ബൈക്കോടിച്ച് പോയി. ഇവരെക്കുറിച്ചുള്ള സൂചനകളൊന്നും പൊലീസിന് കിട്ടിയിട്ടില്ല. അന്വേഷണം നടക്കുകയാണ്.
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y