EBM News Malayalam
Leading Newsportal in Malayalam

ചായ നല്‍കിയില്ല: മരുമകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി അമ്മായിഅമ്മ


ഹൈദരാബാദ്: ചായയുണ്ടാക്കി നല്‍കാന്‍ വിസമ്മതിച്ച മരുമകളെ അമ്മായിഅമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഹൈദരാബാദിലാണ് സംഭവം. 28 വയസുള്ള അജ്മീരി ബീഗമാണ് കൊല്ലപ്പെട്ടത്. പ്രതിയായ അമ്മായിയമ്മ ഫര്‍സാനയെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം പകല്‍ 10.30 നാണ് സംഭവം. ചായയുണ്ടാക്കി നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ മരുമകള്‍ നിരസിക്കുകയായിരുന്നു. തുടര്‍ന്ന് ഇതിന്റെ പേരില്‍ ഇരുവരും കടുത്ത വാക്കുതര്‍ക്കമുണ്ടായി. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത്. വഴക്കിട്ട് അടുക്കളയിലേക്ക് പോയ അജ്മീരിയുടെ പുറകെ ചെന്ന അമ്മായിയമ്മ കയ്യില്‍ കരുതിയിരുന്ന ഷാള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.



വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y