EBM News Malayalam
Leading Newsportal in Malayalam

ശക്തമായ മഴ: ഡൽഹി വിമാനത്താവളത്തിലെ മേൽക്കൂര തകർന്ന് ആറുപേർക്ക് പരിക്ക്


ന്യൂഡൽഹി: ശക്തമായ മഴയെ തുടർന്ന് ഡൽഹി വിമാനത്താവളത്തിലെ മേൽക്കൂര തകർന്നു. മേൽക്കൂര തകർന്നുവീണുണ്ടായ അപകടത്തിൽ ആറു പേർക്ക് പരിക്കേറ്റിട്ടുണ്ട്. കാറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്കും കേടുപാടുകളുണ്ടായി. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് ടെർമിനൽ ഒന്നിലെ മേൽക്കൂര തകർന്നുവീണത്.

മൂന്ന് ഫയർ ഫോഴ്സ് യൂണിറ്റുകൾ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ശക്തമായ മഴയിൽ നോയിഡ, ആർ.കെ.പുരം, മോത്തിനഗർ തുടങ്ങിയ വിവിധ പ്രദേശങ്ങളിൽ വെള്ളം കയറി. വ്യാഴാഴ്ച രാത്രി മുഴുവൻ ഡൽഹിയിൽ വ്യാപക മഴയാണ് ലഭിച്ചത്. പിന്നാലെ നഗരത്തിൽ പലയിടത്തും വെള്ളം കയറി. മഴയെ തുടർന്ന് ഡൽഹി നഗരത്തിൽ ഗതാഗത കുരുക്കും രൂക്ഷമാണ്.

 



വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y