ന്യൂദൽഹി: ഉപരിസഭയുടെ 264-ാമത് സമ്മേളനത്തിൻ്റെ ആദ്യ ദിവസമായ വ്യാഴാഴ്ച ആരോഗ്യമന്ത്രി ജഗത് പ്രകാശ് നദ്ദയെ രാജ്യസഭയിലെ സഭാനേതാവായി നിയമിച്ചു. ജഗത് പ്രകാശ് നദ്ദയെ കൗൺസിൽ ഓഫ് സ്റ്റേറ്റ്സിലെ ഹൗസ് ലീഡറായി നിയമിച്ചുവെന്ന് ചെയർമാൻ ജഗ്ദീപ് ധൻഖർ പ്രഖ്യാപിച്ചു.
പ്രഖ്യാപനം നടക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സഭയിൽ ഉണ്ടായിരുന്നു. നദ്ദയെ സഭാ നേതാവായി നിയമിക്കാൻ ബിജെപി നേരത്തെ തീരുമാനിച്ചിരുന്നു. അത് രാജ്യസഭയെ അറിയിച്ചിരുന്നു.
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y