EBM News Malayalam
Leading Newsportal in Malayalam

അനന്ത് അംബാനിയുടേയും രാധിക മര്‍ച്ചന്റിന്റേയും വിവാഹ ക്ഷണക്കത്ത് കാശി വിശ്വനാഥ ഭഗവാന് മുന്നില്‍ സമര്‍പ്പിച്ച് നിത അംബാനി


വാരാണസി: മകന്‍ അനന്ത് അംബാനിയുടേയും ഭാവിവധു രാധിക മര്‍ച്ചന്റിന്റേയും വിവാഹ ക്ഷണക്കത്ത് കാശി വിശ്വനാഥ ഭഗവാന് മുന്നില്‍ സമര്‍പ്പിച്ച് റിലയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്സണ്‍ നിത അംബാനി. ഇന്നലെയാണ് ക്ഷേത്രദര്‍ശനം നടത്താനും, വിവാഹ ക്ഷണക്കത്ത് ഭഗവാന് മുന്നില്‍ സമര്‍പ്പിക്കുന്നതിനും വേണ്ടി നിത അംബാനി വാരാണസിയില്‍ എത്തിയത്.

ഗംഗാ ആരതിയില്‍ പങ്കെടുക്കുന്നതിനെ കുറിച്ചും, ശിവ ഭഗവാന് മുന്നില്‍ പ്രാര്‍ത്ഥിക്കാന്‍ വീണ്ടും അവസരം ലഭിച്ചതിനെ കുറിച്ചും നിത അംബാനി മാദ്ധ്യമങ്ങളോട് സംസാരിച്ചു. ‘പത്ത് വര്‍ഷം മുന്‍പാണ് ഞാന്‍ ഇവിടെ അവസാനമായി വന്നത്. ഇന്നിപ്പോള്‍ ഗംഗാ ആരതി നടക്കുമ്പോള്‍ വീണ്ടും ഇവിടെ എത്താന്‍ സാധിച്ചു. ഇവിടെ എത്തിയപ്പോള്‍ മനസ് വളരെ ശാന്തമാകുന്നത് അറിയാന്‍ കഴിയുന്നുണ്ട്. വളരെ മനോഹരമായ ഇടമാണിത്. ദൈവീകമായ അന്തരീക്ഷമാണ് എല്ലായിടത്തും. ഇവിടെയെത്തുന്ന ഓരോ വ്യക്തികള്‍ക്കും അത് അനുഭവിച്ച് അറിയാന്‍ സാധിക്കും’.

‘അനന്തിന്റേയും രാധികയുടേയും വിവാഹ ക്ഷണക്കത്ത് ഭഗവാന് മുന്നില്‍ സമര്‍പ്പിക്കാനാണ് ഇവിടെ എത്തിയത്. ഇവിടെ ഉണ്ടായ വികസനം കാണുമ്പോള്‍ വളരെ അധികം സന്തോഷം തോന്നുന്നു’, നിത അംബാനി പറഞ്ഞു. ക്ഷേത്രദര്‍ശനത്തിന് ശേഷം പ്രദേശത്തെ ഒരു കടയില്‍ നിന്നും മധുരവും ചാട്ടും കഴിച്ച ശേഷമാണ് നിത അംബാനി മടങ്ങിയത്. ക്ഷേത്ര പരിസരത്ത് തന്നെക്കാണാനായി എത്തിയവരോട് കുശലാന്വേഷണം നടത്തിയ ശേഷമാണ് നിത അംബാനി മടങ്ങിയത്. ജൂലൈ 12നാണ് അനന്തിന്റേയും രാധികയുടേയും വിവാഹച്ചടങ്ങുകള്‍ ആരംഭിക്കുന്നത്.



വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y