ന്യൂഡൽഹി: രാഹുൽ ഗാന്ധിക്ക് ഇന്ന് 54-ാം പിറന്നാൾ. എഐസിസി ആസ്ഥാനത്ത് പ്രവർത്തകർ മധുരം നൽകിയും കേക്ക് നൽകിയുമാണ് ആഘോഷിക്കുന്നത്. എന്നാൽ പ്രത്യേകമായി എന്തെങ്കിലും ആഘോഷം ഉള്ളതായി ഔദ്യോഗിക പ്രഖ്യാപനമില്ല.
പ്രതിപക്ഷ നേതാവാകാൻ കോൺഗ്രസ് നിർബന്ധിക്കുന്നെങ്കിലും രാഹുൽ ഒഴിഞ്ഞു മാറുകയാണെന്നാണ് റിപ്പോർട്ടുകൾ. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ വയനാട്ടിൽ നിന്ന് വലിയ ഭൂരിപക്ഷത്തിൽ ജയിച്ചെങ്കിലും അമേഠിയിൽ തോറ്റു.
കോൺഗ്രസിനും അടിപതറി. രാഹുൽ കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ചു. 2024-ൽ വയനാട് രാഹുലിനെ വീണ്ടും ചേർത്തുപിടിച്ചു. രണ്ടാമത് മത്സരിച്ച ജയിച്ച റായ്ബറേലി നിലനിർത്താനാണ് രാഹുലിന്റെ തീരുമാനം.
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y