EBM News Malayalam
Leading Newsportal in Malayalam

12 വയസ്സുകാരിയെ 72-കാരന് വിവാഹം ചെയ്തുകൊടുക്കാൻ ശ്രമം, തടഞ്ഞ് പോലീസ്


ഇസ്ലാമാബാദ്: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ 72-കാരന് വിവാഹം ചെയ്തുകൊടുക്കാനുള്ള ശ്രമം പോലീസ് തടഞ്ഞു. പാകിസ്താനിലെ ചർസദ്ദ ടൗണിലാണ് സംഭവം.

ആലം സയെദ് എന്നയാളാണ് 12-കാരിയായ മകളെ അഞ്ച് ലക്ഷം പാകിസ്താനി രൂപ വാങ്ങി വിവാഹം ചെയ്തുകൊടുക്കാൻ ശ്രമിച്ചത്. സംഭവത്തിൽ ‘വരനാ’യ 72-കാരനെ പോലീസ് അറസ്റ്റ് ചെയ്തു.

read also: പ്രവാസി പുനരധിവാസം ഫലപ്രദമായി നടപ്പിലാക്കുന്നതിനു വിവിധ പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി: പിണറായി വിജയന്‍

നിക്കാഹ് നടക്കുന്നതിന് മുമ്പ് പോലീസ് ഇടപെടുകയായിരുന്നു. പെണ്‍കുട്ടിയെ വിവാഹം ചെയ്യാനെത്തിയ 72-കാരനായ ഹബീബ് ഖാനും ഇയാള്‍ക്കൊപ്പം നിക്കാഹ് നടത്താനെത്തിയ പുരോഹിതനും പോലീസ് പിടിയിലായി. പാകിസ്താനിലെ ബാലവിവാഹ നിയമപ്രകാരം പെൺകുട്ടിയുടെ പിതാവിനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.



വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y