EBM News Malayalam
Leading Newsportal in Malayalam

മലയാളി കോളേജ് വിദ്യാര്‍ത്ഥിനിക്ക് നേരേ ലൈംഗികാതിക്രമം: 46കാരൻ അറസ്റ്റില്‍



കോയമ്പത്തൂര്‍: മലയാളി കോളേജ് വിദ്യാര്‍ത്ഥിനിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ കേസില്‍ 46കാരന്‍ അറസ്റ്റില്‍. തെലുങ്കുപാളയംപിരിവില്‍ ബി ആനന്ദനെയാണ് സെല്‍വപുരം പൊലീസ് അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. നഗരത്തിലെ സ്വകാര്യകോളേജില്‍ ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിനിയായ 21കാരിയ്ക്ക് നേരെയാണ് റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരനായ ആനന്ദന്റെ ശല്യം.

read also: പതിനഞ്ചുവയസ്സുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ വ്യാജ സിദ്ധൻ അറസ്റ്റിൽ

പെണ്‍കുട്ടി ബഹളംവെച്ചതോടെ പ്രതി വീട്ടില്‍നിന്ന് ഇറങ്ങിയോടി. തുടര്‍ന്ന് വിദ്യാര്‍ത്ഥിനി നല്‍കിയ പരാതിയില്‍ സെല്‍വപുരം പൊലീസ് കേസെടുക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. വിവാഹിതനായ ഇയാൾക്കു മകനും മകളുമുണ്ട്.

വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y